തളർന്ന് കിടക്കുന്ന അച്ഛന് താങ്ങും തണലുമായി ഈ ആറ് വയസ്സുകാരി; ലോകത്തിന് ഇവളെ മാതൃകയാക്കാം

Published : Oct 04, 2018, 02:11 PM IST
തളർന്ന് കിടക്കുന്ന അച്ഛന് താങ്ങും തണലുമായി ഈ ആറ് വയസ്സുകാരി; ലോകത്തിന് ഇവളെ മാതൃകയാക്കാം

Synopsis

കാർ അപകടത്തിൽ തളര്‍വാതം പിടിപ്പെട്ട് കിടക്കുന്ന പിതാവ് ടിയാൻ ഹെയ്സെംഗിനെ അമ്മ ഉപേക്ഷിച്ച് പോയതാണ്. അന്ന് മുതൽ ഒരു ആയയെപോലെ ശ്രുശൂഷിച്ചും പരിചരിച്ചും ജിയ പിതാവിന് കൂട്ടിരിക്കുകയാണ്. പിതാവിനെ മാത്രമല്ല പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും താങ്ങും തണലുമാകുകയാണ് ഈ കൊച്ചു സുന്ദരി. 

ബെയ്ജിങ്ങ്: മാതാപിതാക്കളെ തെരുവിൽ ഉപേഷിച്ച് സ്വന്തം സുഖസൗകര്യങ്ങൾ തേടി പോകുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാണ് ചൈനയിൽ നിന്നുള്ള ആറു വയസ്സുകാരി ജിയ ജിയ. കാർ അപകടത്തിൽ തളര്‍വാതം പിടിപ്പെട്ട് കിടക്കുന്ന പിതാവ് ടിയാൻ ഹെയ്സെംഗിനെ അമ്മ ഉപേക്ഷിച്ച് പോയതാണ്. അന്ന് മുതൽ ഒരു ആയയെപോലെ ശ്രുശൂഷിച്ചും പരിചരിച്ചും ജിയ പിതാവിന് കൂട്ടിരിക്കുകയാണ്. പിതാവിനെ മാത്രമല്ല പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും താങ്ങും തണലുമാകുകയാണ് ഈ കൊച്ചു സുന്ദരി. 

പഠനവും വീട്ടു ജോലിയും ഒരുപോലെ കൊണ്ടുപോകുന്ന ഈ കൊച്ചു മിടുക്കി എല്ലാം വളരെ ഊർജത്തോടെയാണ് ചെയ്യുക. രാവിലെ കൃത്യം ആറ് മണിക്ക് ജിയ എഴുന്നേൽക്കും. എന്നിട്ട് അര മണിക്കൂറോളം പിതാവിന് മസാജ് ചെയ്തു കൊടുക്കും. സ്കൂളിലേക്ക് പോകുന്നതിന് മുമ്പ് പിതാവിനെ കിടക്കയിൽനിന്നും എഴുന്നേൽപ്പിക്കുകയും ഒരുക്കുകയും ചെയ്യും. സ്കൂളിൽനിന്നും വന്നാലുടൻ വീട്ട് ജോലികൾ ചെയ്യുന്നതിന് മുത്തശ്ശിയെ സഹായിക്കും. മുത്തശ്ശിയോടൊപ്പം രാത്രിയെക്കുള്ള ഭക്ഷണം തയ്യാറാക്കുകയും പിതാവിനെ ഊട്ടുകയും ചെയ്യും. തുടർന്ന് പിതാവിനെ തരാട്ട് പാട്ടി പാടി ഉറക്കിയതിന് ശേഷം മാത്രമേ ജിയ ഉറങ്ങാറുള്ളൂ. 

ആരേയും അതിശയിപ്പിക്കുന്ന ജീവിത രീതിയാണ് ജിയയുടേത്. അവളാൽ കഴിയുന്ന തരത്തിൽ പിതാവിനേയും മുത്തശ്ശനേയും മുത്തശ്ശിയേയും ജിയ പരിചരിക്കുന്നുണ്ട്. ചിലപ്പോൾ ആറുവയസ്സുകാരി എന്ന പരിതിയിൽ കഴിഞ്ഞാവാം ആ പരിചരണവും ശ്രുശൂഷയുമൊക്കെ. സ്കൂളിൽ പോകുന്ന സമയമൊഴികെ ബാക്കി മുഴുവൻ സമയവും ജിയയാണ് പിതാവിനെ ശ്രുശൂഷിക്കുന്നത്. അവൾ സ്കൂളിലേക്ക് പോകുമ്പോൾ മുത്തശ്ശിയും മുത്തശ്ശനും പിതാവിന് കൂട്ടിരിക്കും. ‌

കാർ അപകടത്തിൽപ്പെട്ട് കാലിന് താഴോട്ട് തളർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന സമയത്താണ് ഭാര്യ ഉപേഷിച്ച് പോയത്. കുറച്ച് ദിവസം അമ്മയുടെ വീട്ടിൽ താമസിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാൽ പിന്നീടൊരിക്കലും അവൾ തീരിച്ച് വന്നില്ല. ജിയയുടെ മൂത്ത സഹോദരനേയും കൂട്ടിയാണ് അവൾ പോയത്;- ടിയാൻ ഹെയ്സെംഗ് പറഞ്ഞു. 

തുടക്കത്തിൽ ഷേവ് ചെയ്യുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ആ​ദ്യമൊക്കെ എന്നും പിതാവിന്റെ മുഖത്ത് മുറിവുണ്ടാക്കുമായിരുന്നു. മുഖം മുറിഞ്ഞ് ചോരപോലും വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും തനിക്ക വേദലിക്കുന്നതായി പിതാവ് പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ വൃത്തിയായി ഷേവ് ചെയ്യാൻ പഠിച്ചെന്നും ജിയ പറയുന്നു. ജിയ എന്റെ ഇരുകൈകളാണ്. അവൾക്കിപ്പോൾ നന്നായി ഷേവ് ചെയ്യാൻ അറിയാം ഹെയ്സെംഗ് കൂട്ടിച്ചേർത്തു.  

എപ്പോഴെങ്കിലും അമ്മയെ മിസ്സ ചെയ്യുന്നുണ്ടെന്ന് ചോദിച്ചാൽ ജിയ പറയും; ഇല്ല, അവർ ഒരിക്കൽ പോലും പിതാവിനെ വേണ്ട വിധത്തിൽ പരിചരിച്ചിരുന്നില്ല. എന്നാൽ എനിക്ക് സഹോദനെ മിസ്സ് ചെയ്യുന്നുണ്ട്. ഞാനും അവനും വളരെ അടുത്ത സുഹൃത്തുക്കളാണ്.

മറ്റ് കുട്ടികൾ പിതാവിനൊപ്പം ആഘോഷിച്ച് നടക്കുമ്പോഴോ അമ്മയില്ലാത്ത വിഷമത്തെക്കുറിച്ചോ ഒരിക്കൽ പോലും ജിയ പരിഭവം പറഞ്ഞിട്ടില്ല. ചെറു പ്രായത്തിൽ യാതൊരു മടിയും കാണിക്കാത്ത പിതാവിനെ പരിചരിക്കുകയും വീട്ടു ജോലികൾ ചെയ്യുകയും ചെയ്യുന്ന ജിയ ലോകത്തിന് തന്നെ മാതൃകയാണ്.   


PREV
click me!

Recommended Stories

മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു
ഇന്ത്യയില്‍ നമ്മുടെ സമയത്തിന് യാതൊരു വിലയുമില്ല, എന്നാല്‍ ജപ്പാനില്‍ അങ്ങനെയല്ല; താരതമ്യവുമായി യുവതി