കൈവിരലുയര്‍ത്താന്‍ പോലുമായിരുന്നില്ല; വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ച് സൊണാലി ബിന്ദ്ര

Published : Oct 09, 2018, 07:04 PM ISTUpdated : Oct 09, 2018, 07:09 PM IST
കൈവിരലുയര്‍ത്താന്‍ പോലുമായിരുന്നില്ല; വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ച് സൊണാലി ബിന്ദ്ര

Synopsis

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍, കാന്‍സറിനോടുള്ള പോരാട്ടത്തിലെ തന്‍റെ നല്ല ദിവസങ്ങളെ കുറിച്ചും, വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ചും അവര്‍ വ്യക്തമാക്കുന്നു. തന്‍റെ വിരലൊന്നനക്കാന്‍ പോലുമാകാത്ത അത്രയും വേദന നിറഞ്ഞ ദിവസം പോലുമുണ്ടെന്ന് നടി പറയുന്നു.   

ദില്ലി: ജൂലൈയിലാണ് നടി സൊണാലി ബിന്ദ്ര തനിക്ക് കാന്‍സറാണെന്ന കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സക്കായി അവര്‍ യു.എസ്സിലേക്ക് പോയി. അവിടെയാണ് ചികിത്സ തുടരുന്നത്. ചികിത്സക്കിടയിലെ ചില ദിവസങ്ങള്‍ അതിജീവിക്കാന്‍ പ്രയാസമായിരുന്നുവെന്ന് സൊണാലി ബിന്ദ്ര പറയുന്നു. അന്നനുഭവിച്ച വേദനയെ കുറിച്ചാണവര്‍ പറഞ്ഞിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍, കാന്‍സറിനോടുള്ള പോരാട്ടത്തിലെ തന്‍റെ നല്ല ദിവസങ്ങളെ കുറിച്ചും, വേദന നിറഞ്ഞ ദിവസങ്ങളെ കുറിച്ചും അവര്‍ വ്യക്തമാക്കുന്നു. തന്‍റെ വിരലൊന്നുയര്‍ത്താന്‍ പോലുമാകാത്ത അത്രയും വേദന നിറഞ്ഞ ദിവസം പോലുമുണ്ടെന്ന് നടി പറയുന്നു. 

'കുറച്ച് മാസങ്ങളായി ഞാന്‍ നല്ലതും ചീത്തയുമായ ദിവസങ്ങളിലൂടെ കടന്നു പോകുന്നു. താങ്ങാനാകാത്ത വേദന കൊണ്ട് വിരലൊന്നുയര്‍ത്താന്‍ പോലുമാകാത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോഴെനിക്ക് തോന്നും, ശാരീരികമായ വേദനകളില്‍ തുടങ്ങി, മാനസികവും വൈകാരികവുമായ വേദനകളിലേക്കെത്തി നില്‍ക്കുന്ന അവസ്ഥയാണതെന്ന്. കീമോയുടെ ദിവസങ്ങളൊക്കെ അങ്ങനെയാണ്. 

നമ്മുടെ ജീവിതത്തില്‍ മോശം ദിവസങ്ങളുണ്ടാകും. പക്ഷെ, അതുമാത്രം ഓര്‍ത്തിരിക്കരുത്. ചിലപ്പോള്‍ സന്തോഷമായിരിക്കാന്‍ ശ്രമിച്ചാലും കാര്യമില്ല. ഞാനെന്നെ കരയാന്‍ അനുവദിച്ചിരുന്നു, വേദന അറിയാന്‍ അനുവദിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവരവര്‍ക്ക് മാത്രമേ അറിയൂ. അത് അംഗീകരിക്കണം. വികാരപ്രകടനം തെറ്റല്ല. നെഗറ്റീവായി ചിന്തിക്കുന്നതും തെറ്റല്ല. പക്ഷെ, ഒരു പ്രത്യേക പോയിന്‍റിലെത്തുമ്പോള്‍ അത് മനസിലാക്കണം, തിരിച്ചറിയണം, അതിനെ നിങ്ങളുടെ ജീവിതം നിയന്ത്രിക്കാന്‍ വിട്ടുകൊടുക്കരുത്. ആ അവസ്ഥയില്‍ നിന്നും മാറാന്‍ നിങ്ങള്‍ നിങ്ങളെ തന്നെ തയ്യാറാക്കണം' എന്നും സൊണാലി ബിന്ദ്ര പറയുന്നു. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ