ബാലു വരും എന്നുതന്നെയായിരുന്നു, ആ വാർത്ത കേള്‍ക്കുന്നതുവരെ വിശ്വസിച്ചത്

Published : Oct 02, 2018, 12:50 PM ISTUpdated : Oct 02, 2018, 03:05 PM IST
ബാലു വരും എന്നുതന്നെയായിരുന്നു, ആ വാർത്ത കേള്‍ക്കുന്നതുവരെ വിശ്വസിച്ചത്

Synopsis

അത്രമേൽ സ്വയം ആസ്വദിച്ചു ഓരോ ഈണത്തിലും ലയിച്ചുനിന്ന് വയലിൻ മീട്ടുന്ന മറ്റൊരു കലാകാരനെ കണ്ടിട്ടില്ല. ഓരോ ഈണവും പുഞ്ചിരിയും കൊണ്ട് അയാൾ നമ്മളെ വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു. ദൈവം തൊട്ട വിരലുകളുള്ളയാൾ  ഉയരങ്ങൾ താണ്ടുന്നതുകണ്ട് ദൈവത്തിനുതന്നെ  അസൂയ തോന്നിയാതാവുമോ! 

മരണത്തിൽ നിന്നും രക്ഷപ്പെട്ടാലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ ജീവച്ഛവമായി കിടക്കുന്നതിലും ഭേദമല്ലേ എന്നൊക്കെ ആശ്വസിക്കാൻ വേണ്ടി ചോദിക്കാമെങ്കിലും മനസ് വാശി പിടിക്കുന്നു. അവനോട് പിണങ്ങുന്നു... എന്തിനാണ് പോയതെന്ന് മുഖം കോട്ടുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാൾ പെട്ടെന്ന് തനിച്ചാക്കി പോയപോലെ ഹൃദയം നുറുങ്ങുന്നതെന്താണ്? ഒരിക്കൽ പോലും നേരിൽ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത ഒരാൾ എങ്ങനെയാണ് ഇത്രമാത്രം പ്രിയങ്കരനാവുന്നത്! 

ഏറെ നിഷ്കളങ്കമായ ചിരിയും ചിരിക്കുമ്പോൾ ഇറുകി അടഞ്ഞുപോവുന്ന കണ്ണുകളുമുള്ള പയ്യൻ എപ്പോഴാണ് ആദ്യമായി മനസ്സിൽ കയറിക്കൂടിയത്! എനിക്കേറ്റവും പ്രിയപ്പെട്ട സംഗീതോപകരണത്തിൽ അവന്റെ വിരലുകൾ കാട്ടിയ മാന്ത്രികത തന്നെയാവണം കാരണം. പിന്നെയറിഞ്ഞു, തീരെ കുഞ്ഞുപ്രായത്തിൽ അമ്മാവന്റെ മടിയിലിരുന്ന് വയലിൻ വായിച്ച പ്രതിഭയെ കുറിച്ച്. സ്‌കൂളിലും കോളേജിലും തിളങ്ങി വാർത്തകളിൽ നിറഞ്ഞ, സംഗീതത്തെ ജീവവായുവായി കൊണ്ടുനടക്കുന്ന പ്രതിഭകളുടെ കുടുംബത്തിലെ ഇളമുറക്കാരൻ പയ്യനോട് ആരാധനയും അടുപ്പവും കൂടിയതേയുള്ളൂ. അപ്പോഴേക്കും ലോകമെമ്പാടുമുള്ള വേദികൾ കീഴടക്കി നിറഞ്ഞ പുഞ്ചിരിയോടെ അവൻ മനസ്സുകളിലേക്ക്  പിന്നെയും പിന്നെയും നടന്നുകയറിക്കൊണ്ടിരുന്നു. 

ലോകം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോൾ എങ്ങനെയാണൊരാൾക്ക് പോവാൻ കഴിയുക

അത്രമേൽ സ്വയം ആസ്വദിച്ചു ഓരോ ഈണത്തിലും ലയിച്ചുനിന്ന് വയലിൻ മീട്ടുന്ന മറ്റൊരു കലാകാരനെ കണ്ടിട്ടില്ല. ഓരോ ഈണവും പുഞ്ചിരിയും കൊണ്ട് അയാൾ നമ്മളെ വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു. ദൈവം തൊട്ട വിരലുകളുള്ളയാൾ  ഉയരങ്ങൾ താണ്ടുന്നതുകണ്ട് ദൈവത്തിനുതന്നെ  അസൂയ തോന്നിയാതാവുമോ! എത്ര പെട്ടെന്നാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്! ആ രാത്രിയാത്ര ഒഴിവാക്കാമായിരുന്നില്ലേ... കുഞ്ഞിനെ പിന്നിൽ ഇരുത്താമായിരുന്നില്ലേ... ഇടക്കൊന്ന് ഉറങ്ങിക്കൂടായിരുന്നോ… എന്നൊക്കെ ചോദിക്കാൻ തോന്നുന്നു വ്യർത്ഥമായി..

ലോകം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോൾ എങ്ങനെയാണൊരാൾക്ക് പോവാൻ കഴിയുക? ഇല്ല ബാലു വരും... അതുതന്നെയായിരുന്നു ഇന്ന് ആ വാർത്ത എത്തുന്നതുവരെ വിശ്വസിച്ചത്. എന്നിട്ടും…

മനസ് വാശി പിടിക്കുന്നു. അവനോട് പിണങ്ങുന്നു... എന്തിനാണ് പോയതെന്ന് മുഖം കോട്ടുന്നു

മരണത്തിൽ നിന്നും രക്ഷപ്പെട്ടാലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ ജീവച്ഛവമായി കിടക്കുന്നതിലും ഭേദമല്ലേ എന്നൊക്കെ ആശ്വസിക്കാൻ വേണ്ടി ചോദിക്കാമെങ്കിലും മനസ് വാശി പിടിക്കുന്നു. അവനോട് പിണങ്ങുന്നു... എന്തിനാണ് പോയതെന്ന് മുഖം കോട്ടുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാൾ പെട്ടെന്ന് തനിച്ചാക്കി പോയപോലെ ഹൃദയം നുറുങ്ങുന്നതെന്താണ്? ഒരിക്കൽ പോലും നേരിൽ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത ഒരാൾ എങ്ങനെയാണ് ഇത്രമാത്രം പ്രിയങ്കരനാവുന്നത്! 

സംഗീതം തന്നെയാണ് നമ്മളെ അത്രയും ആർദ്രമായി ഹൃദയബന്ധിതമാക്കുന്നത്! ആ സംഗീതത്തിന് മരണമില്ല. ശരിയാണ്, കാർമേഘങ്ങൾക്കുള്ളിൽ മറഞ്ഞാലും ആ ഉദയസൂര്യന്റെ പ്രഭ നമ്മളിൽ ചൊരിയുകതന്നെ ചെയ്യും.

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ