
തന്‍റെ ജീവിതകാലം മുഴുവന്‍ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ ആളാണ് നെല്‍സണ്‍ മണ്ടേല. 2018 ജൂലൈ 18ന് മണ്ടേലയുടെ നൂറാമത് ജന്മദിനം. വിവേചനത്തിനെതിരെ ജീവിതകാലം മുഴുവന്‍ പോരാടിയ അദ്ദേഹത്തെ സൌത്ത് ആഫ്രിക്കയിലെ ഇപ്പോഴത്തെ തലമുറ എങ്ങനെയാണ് ഓര്‍ക്കുന്നത്? ഇപ്പോഴും അവിടെ വര്‍ണവിവേചനം നിലനില്‍ക്കുന്നുണ്ട്. മണ്ടേല ഇപ്പോഴും ദക്ഷിണാഫ്രിക്കയുടെ വീരനായകനാണോ?
''അദ്ദേഹം ജീവിതത്തില്‍ വളരെ പ്രചോദനമേകുന്ന ആളാണ്. ഞാനിത് പറയാന്‍ കാരണമുണ്ട്. കാരണം, ഇന്ന് ഞാന്‍ ഷൂട്ട് ചെയ്യുന്ന ഈ പാട്ടിന്‍റെ തലവാചകം തന്നെ 'നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക' എന്ന് പറയുന്നതാണ്. മണ്ടേലയത് ആയിരക്കണക്കിന്, പതിനായിരക്കണക്കിന് തവണ പറഞ്ഞതാണ്. നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളില്‍ വിശ്വസിക്കുക, അത് സാധ്യമാകുമെന്ന്.'' ഒരു യുവാവ് പറയുന്നു.
മറ്റൊരാള്‍ പറയുന്നത്, ''അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം നല്ലതാണ്. പക്ഷെ, സൌത്ത് ആഫ്രിക്കയില്‍ അദ്ദേഹം പരാജയമായിരുന്നു. അമേരിക്കയിലെ വെളുത്ത ആള്‍ക്കാരില്‍ നിന്നുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് സ്വതന്ത്രരാക്കുന്നതിനായി അദ്ദേഹം വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ഇപ്പോഴും കറുത്ത വര്‍ഗക്കാര്‍ കുടിലിലും, കുടിയേറ്റക്കാരായും ജീവിക്കുകയാണ്. ''
മറ്റൊരാള്‍ പറയുന്നത്, ''നെല്‍സണ്‍ മണ്ടേല ഒന്നും ചെയ്തില്ലെന്ന് പറയുന്ന ജനങ്ങളുണ്ട്. അവര്‍ക്ക് അവരോടുതന്നെ എന്തോ പ്രശ്നമുള്ളതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരാ ചിന്താഗതി മാറ്റണമെന്നാണ് എനിക്ക് പറയാനുള്ളത്. നമുക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അദ്ദേഹം.''
വേരൊരാള്‍ പറയുന്നത്, എന്‍റെ അഭിപ്രായത്തില്‍ അദ്ദേഹം ചെയ്തത് വലിയ കാര്യങ്ങളാണ്. അദ്ദേഹമാണ് നമ്മുടെ ഐക്കണ്‍ ആണ്. ജനങ്ങളത് അംഗീകരിക്കുന്നുണ്ട്.'' എന്നാണ്.
വേറൊരാളുടെ അഭിപ്രായമിതാണ്, ''മണ്ടേലയിപ്പോള്‍ പ്രാധാന്യം നഷ്ടപ്പെട്ട ആളാണ് കാരണം, വെളുത്തവരാണ് എപ്പോഴും സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്നത്. കാരണം അവര്‍ക്ക് കറുത്ത വര്‍ഗക്കാരേക്കാള്‍ കമ്പനികളും സ്ഥാപനങ്ങളുമുണ്ട്. ഇപ്പോഴും ജോലി കിട്ടാന്‍ നമ്മളെപ്പോലുള്ളവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. '' എന്നും.
എന്നാലിതിന് നേരെ എതിരഭിപ്രായമാണ് വേറൊരാള്‍ക്ക്, ''ഇന്ന് കാണുന്ന സൌത്ത് ആഫ്രിക്ക കെട്ടിപ്പടുക്കുന്നതിന് ഏറ്റവും കൂടുതല്‍ അധ്വാനിച്ച വ്യക്തി അദ്ദേഹമാണ്. നിങ്ങള്‍ക്കറിയാത്ത ചരിത്രാണ് നിങ്ങളിപ്പോള്‍ നോക്കുന്നത്. നോക്കൂ, ഈ വഴികളിലൂടെയൊക്കെ ഇന്ന് നമുക്ക് സ്വതന്ത്രമായി സഞ്ചരിക്കാം. നമുക്കിഷ്ടമുള്ളതു പോലെയുള്ള ജീവിതം ജീവിക്കാം. എനിക്ക് തോന്നുന്നു അദ്ദേഹം ഇപ്പോഴും അത്രയേറെ പ്രാധാന്യമുള്ള വ്യക്തിയാണെന്ന്. അദ്ദേഹം അദ്ദേഹത്തിന്‍റെ ജീവിതവും ഊര്‍ജ്ജവും എല്ലാം ചെലവഴിച്ചത് നമ്മെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. അദ്ദേഹത്തിന് എക്കാലവും പ്രാധാന്യമുണ്ട്. എക്കാലത്തേയും ഹീറോ ആണ് അദ്ദേഹം.''
ലോകത്തിലുള്ള എല്ലാ ജനങ്ങളുടെയും ഉള്ളിലുള്ളത് പറഞ്ഞ് ആ യുവാവ് അവസാനിപ്പിക്കുന്നു.
വീഡിയോ: Courtesy: BBC
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം