സിറിഞ്ച് ഹൃദയത്തിന് നടുവിലൊരു കുഞ്ഞ്; ഈ ഫോട്ടോഷൂട്ടിനു പിന്നില്‍ ഒരമ്മയുടെ വേദനയുണ്ട്

By Web TeamFirst Published Aug 30, 2018, 4:40 PM IST
Highlights

 നാലുവര്‍ഷങ്ങള്‍ പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും കുഞ്ഞിനു വേണ്ടി ചികിത്സ ചെയ്തു. ഏഴ് ഐവിഎഫ് ശ്രമങ്ങള്‍ നടത്തി. മൂന്നു തവണ ഗര്‍ഭമലസി. 1616 ഇഞ്ചക്ഷനുകളേറ്റുവാങ്ങി. ആ വേദനകളുടെയെല്ലാം ഓര്‍മ്മയ്ക്കായി ഒരു ഫോട്ടോഷൂട്ട് നടത്താനായാണ് പാട്രീഷ്യും കിമ്പര്‍ലീയും സാമന്താ പാര്‍ക്കറെ സമീപിക്കുന്നത്. 

ഫീനിക്സ്: ന്യൂബോണ്‍ ഫോട്ടോഗ്രാഫര്‍ സാമന്ത പാര്‍ക്കറിന്‍റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ ഒരുപാട് ഫോട്ടോഷൂട്ട് ഒരുക്കിയിട്ടുണ്ടെങ്കിലും ഈ ഫോട്ടോഷൂട്ട് ഒരുക്കിയതിനു പിന്നില്‍ ഒരമ്മയുടെ വേദനകളുടെ കഥയുണ്ട്. പാട്രീഷ്യ-കിമ്പര്‍ലി ദമ്പതിമാരുടെ കുഞ്ഞാണിത്.

ഒരു കുഞ്ഞിനായുള്ള, നീണ്ട നാലുവര്‍ഷത്തെ പോരാട്ടത്തിന്‍റെ ഓര്‍മ്മ കൂടിയാണ് ഈ ഫോട്ടോഷൂട്ട്. സിറിഞ്ചുകൊണ്ട് തീര്‍ത്ത ഹൃദയത്തിനു നടുവിലാണ് ലണ്ടന്‍ ഓനെയ്ല്‍ എന്ന മാലാഖക്കുഞ്ഞ് കിടക്കുന്നത്. 1616 സിറിഞ്ചുകളാണ് കുഞ്ഞിനു ചുറ്റുമുള്ളത്. ഈ സിറിഞ്ചുകളെല്ലാം ഐവിഎഫ് ചികിത്സക്കിടെ ലണ്ടന്‍റെ അമ്മ പാട്രീഷ്യക്ക് തന്‍റെ ശരീരത്തിലേറ്റുവാങ്ങേണ്ടി വന്നതാണ്. നാലുവര്‍ഷങ്ങള്‍ പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും കുഞ്ഞിനു വേണ്ടി ചികിത്സ ചെയ്തു. ഏഴ് ഐവിഎഫ് ശ്രമങ്ങള്‍ നടത്തി. മൂന്നു തവണ ഗര്‍ഭമലസി. 1616 ഇഞ്ചക്ഷനുകളേറ്റുവാങ്ങി. ആ വേദനകളുടെയെല്ലാം ഓര്‍മ്മയ്ക്കായി ഒരു ഫോട്ടോഷൂട്ട് നടത്താനായാണ് പാട്രീഷ്യും കിമ്പര്‍ലീയും സാമന്താ പാര്‍ക്കറെ സമീപിക്കുന്നത്. 

ഞങ്ങള്‍ കടന്നുപോയ വേദനകളിലൂടെ ആരെങ്കിലും കടന്നുപോകുന്നുണ്ടെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷയാകാനാണ് ഈ ചിത്രമെന്നാണ് പാട്രീഷ്യ പറയുന്നത്. ഫെര്‍ട്ടിലിറ്റി ക്ലീനിക്കില്‍ ചെന്നാല്‍ ഒമ്പത് മാസമാകുമ്പോള്‍ ഒരു കുഞ്ഞിനെയും കൊണ്ടുമടങ്ങാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നെയാണ് മനസിലായത് അതൊന്നും എളുപ്പമല്ലെന്ന്. ചികിത്സയുടെ ഇടയില്‍ ഗര്‍ഭിണിയായി. ആറാമത്തെ ആഴ്ച ആ കുഞ്ഞിനെ നഷ്ടമായി. വീണ്ടും രണ്ട് തവണ കൂടി അബോര്‍ഷന്‍. പിന്നെയും പരാജയങ്ങള്‍. പാട്രീഷ്യ രക്തം കട്ടപിടിക്കുന്ന ഒരവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന് ടെസ്റ്റുകളിലൂടെ മനസിലായി. അതുകൊണ്ടാണ് അബോര്‍ഷനുകളുണ്ടായതും. അതോടെ പുതിയൊരു ഡോക്ടറെ കണ്ടു. പിന്നീട് കാരണം കണ്ടുള്ള ചികിത്സ. അതു ഫലിച്ചു. 

അങ്ങനെ കുഞ്ഞു ലണ്ടനുണ്ടായി. ചികിത്സ നടക്കുമ്പോള്‍ തന്നെ ന്യൂബോണ്‍ ഫോട്ടോഷൂട്ടിനുള്ള ഐഡിയയും ആലോചിക്കുന്നുണ്ടായിരുന്നു. അതിനായി സിറിഞ്ചുകള്‍ സൂക്ഷിച്ചുവെച്ചു. ഏതാണ്ട് 29,00,000 രൂപയാണ് ചികിത്സക്കായി ചെലവഴിച്ചത്. 
 

click me!