അമ്പരപ്പിക്കുന്ന കഥയും പ്രകടനവുമായി, അന്ധനായ ബോക്സര്‍

By Web TeamFirst Published Dec 10, 2018, 10:51 AM IST
Highlights

'ബോക്സിങ് റിങ്ങിലേക്കിറങ്ങുമ്പോള്‍ താന്‍ മാനസികമായും, ശാരീരികമായും, വൈകാരികമായും ഉത്സാഹവാനാകുന്നു'വെന്ന് പറയുന്നു ഇദ്ദേഹം. ഒരു അന്ധനായ ബോക്സര്‍ എന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബോക്സര്‍ എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടം. 

പോള്‍ ജേക്കബ് ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി അഫ്ഗാനിസ്ഥാനില്‍ പോരാടിയ സൈനികരിലൊരാളാണ്. ഇരുപതാമത്തെ വയസില്‍ ഒരു സ്ഫോടനത്തില്‍ അയാളുടെ കാഴ്ച നഷ്ടമായി. 

ഇന്ന് പോള്‍ ജേക്കബിന് ഇരുപത്തൊമ്പത് വയസ്. തന്‍റെ ആദ്യത്തെ ബോക്സിങ് മാച്ചില്‍ പങ്കെടുത്തിരിക്കുന്നു. ഒന്നും കാണില്ല. നൂറു ശതമാനവും കാഴ്ചയില്ല. എങ്കിലും തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു അയാള്‍. ഏറ്റുമുട്ടിയത് കാഴ്ചയുള്ള ഒരാളുമായിട്ടാണ്. 

'ബോക്സിങ് റിങ്ങിലേക്കിറങ്ങുമ്പോള്‍ താന്‍ മാനസികമായും, ശാരീരികമായും, വൈകാരികമായും ഉത്സാഹവാനാകുന്നു'വെന്ന് പറയുന്നു ഇദ്ദേഹം. ഒരു അന്ധനായ ബോക്സര്‍ എന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബോക്സര്‍ എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടം. 

2006 ലാണ് സൈന്യത്തില്‍ ചേരുന്നത്. ഞാന്‍ ഒരു അനാഥനായിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലാണ് വളര്‍ന്നത്. 2009 ല്‍ പോള്‍ അഫ്ഗാനിസ്ഥാനില്‍ അണിനിരന്ന സൈന്യത്തിലൊരാളായി. 2009 ആഗസ്ത് 20 ന് പോളിന്‍റെ സംഘം പട്രോളിനയക്കപ്പെട്ടു. അന്ന് ഒരു സ്ഫോടനത്തില്‍ അയാള്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് കണ്ണുകളുടെയും കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ പോള്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡറിന്‍റെ പിടിയിലുമായി. 

ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനായാണ് പോള്‍ ബോക്സിങ് പരിശീലിച്ചു തുടങ്ങിയത്. കാഴ്ച പോയതുകൊണ്ട് തോല്‍ക്കാന്‍ പാടില്ല എന്നും തീരുമാനിച്ചു. ബോക്സിങ്ങും വ്യായാമവും തുടര്‍ന്നു. ഒദ്യോഗികമായ ഒരു മാച്ചില്‍ പങ്കെടുത്തു. കാഴ്ചയുള്ള ഒരു മികച്ച ബോക്സറുമായാണ് പോള്‍ മത്സരിച്ചത്. 

'ആദ്യമായാണ് താന്‍ ഒരു കാഴ്ചയില്ലാത്ത ആളെ പരിശീലിപ്പിക്കുന്നത്. അതില്‍ ആദ്യം ഭയമുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ അതില്ല' എന്ന് പോളിന്‍റെ പരിശീലകനും പറയുന്നു. 

പക്ഷെ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പോള്‍ ആ മത്സരത്തില്‍ വിജയിച്ചു. ഒന്നിനോടും തോറ്റ് കൊടുക്കരുത്. ദേഷ്യം വന്നാലും സങ്കം വന്നാലും അതിനെ ഉള്‍ക്കൊള്ളണം, മറി കടക്കണം വിജയം തേടി വരുമെന്ന് പോള്‍ പറയുന്നു. 

click me!