ചൈനീസ് സമ്മർദ്ദത്തെയും ഭീഷണികളെയും തുടർന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി പിരിച്ചുവിട്ടു. 97 ശതമാനം അംഗങ്ങളും പിരിച്ചുവിടലിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത്. 

ടുവിൽ ഹോങ്കോങിലെ ജനാധിപത്യ പാർട്ടികൾ ചൈനീസ് ഏകാധപത്യത്തിന്‍റെ ഭീഷണിക്ക് മുന്നിൽ അടിയറ പറഞ്ഞു. ചൈനീസ് സമ്മ‍ർദ്ദത്തെ തുടർന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിടാനുള്ള വോട്ടെടുപ്പ് ഞായറാഴ്ട നടന്നു. വോട്ടെടുപ്പിൽ 97 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് പാര്‍ട്ടി പ്രവ‍ർത്തനം അവസാനിപ്പിച്ചു. ഭൂരിപക്ഷം പേരും പിരിച്ച് വിടലിന് അനുകൂലമായി വോട്ട് ചെയ്തെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.

ഹോങ്കോങ്ങിലെ ജനാധിപത്യം

1997-ലാണ് ബ്രിട്ടൻ, ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറിക്കൊണ്ട് പിന്മാറുന്നത്. 1994 -ൽ സ്ഥാപിതമായ ഡെമോക്രാറ്റിക് പാർട്ടി ഹോങ്കോങ്ങിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയിരുന്ന ഡെമോക്രാറ്റിക് പാർട്ടി ഹോങ്കോങ്ങിലെ ജനാധിപത്യ പരിഷ്കാരങ്ങൾക്കും സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചൈനയെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു.

എന്നാൽ, 2019 മുതൽ ചൈന ഹോങ്കോങ്ങിന്‍റെ അധികാരത്തിൽ പിടിമുറുക്കാനുള്ള ശ്രമം കർശനമാക്കി. ഇതോടെ ഹോങ്കോങ്ങിലെമ്പാടും ജനകീയ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ ഉയർന്നു. എന്നാൽ അത്തരം പ്രതിഷേധങ്ങളെയെല്ലാം ചൈന മൃഗീയമായി അടിച്ചമ‍ർത്തി. ചൈനീസ് ടാങ്കുകൾ അടക്കമുള്ള സൈനിക വ്യൂഹം പല തവണ ഹോങ്കോങ്ങിന്‍റെ തെരുവുകളിലിറങ്ങി. ഒപ്പം ചില സർക്കാർ സ്പോണ്‍സേഡ് ഗുണ്ടാ സംഘങ്ങളും ഹോങ്കോങ്ങിന്‍റെ ജനാധിപത്യവാദികൾക്കെതിരെ രക്തരൂക്ഷിതമായ കലാപം അഴിച്ച് വിട്ടു.

Scroll to load tweet…

ചൈനയുടെ ഭീഷണി

97 ശതമാനം പേരും വോട്ട് ചെയ്തതെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടി പിരിച്ച് വിടുകയാണെന്ന് അസാധാരണമായ പൊതുയോഗത്തിന് ശേഷം ചെയർമാൻ ലോ കിൻ ഹെയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ഹോങ്കോങ്ങിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് സഞ്ചരിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും ഈ വർഷങ്ങളിലുടനീളം, ഹോങ്കോങ്ങിന്‍റെയും ജനങ്ങളുടെയും ക്ഷേമമാണ് ഞങ്ങളുടെ ലക്ഷ്യമായി പരിഗണിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

121 വോട്ടുകളിൽ 117 പേരും പിരിച്ചുവിടലിനെ അനുകൂലിച്ചപ്പോൾ 4 പേർ വിട്ടുനിന്നു. ചൈനീസ് ഇടനിലക്കാർ തങ്ങളെ സമീപിച്ച് പാർട്ടി പിരിച്ചുവിടാൻ ആവശ്യപ്പെട്ടതായും അല്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.