യൂറോപ്പിലെ പ്രവാസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിട്ട ദമ്പതികൾക്ക് ബെംഗളൂരുവിലെ ആദ്യ യാത്രയിൽ കടുത്ത നിരാശ. നഗരത്തിലെ തകർന്ന റോഡുകളെയും ചേരികളെയും കുറിച്ചുള്ള അവരുടെ റെഡ്ഡിറ്റ് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.
ഇന്ത്യയിൽ നിന്നും യുവാക്കൾ നല്ല ജോലിയും ശമ്പളവും തേടി രാജ്യം വിടുമ്പോൾ ദീർഘകാലമായി പ്രവാസ ജീവിതം നയിച്ചിരുന്നവർ. മാതൃരാജ്യത്തേക്ക് തിരിച്ച് വരാൻ തയ്യാറാടെക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ. ഇതിനിടെ ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥരതാമസത്തിന് ശ്രമിക്കുന്ന എന്‍ആർഐ കുടുംബത്തിന്‍റെ ഒരു ചോദ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി.
തകർന്ന റോഡുകളും ചേരികളും
യൂറോപ്യൻ പാസ്പോർട്ടുള്ള ഇന്ത്യൻ വംശജരായ ദമ്പതികളാണ് രാജ്യത്തേക്ക് തിരിച്ച് വാരാൻ പദ്ധതിയിടുന്നത്. എന്നാൽ, ബെംഗളൂരുവിലെ ആദ്യ യാത്ര തന്നെ അവരെ നിരാശരാക്കി. നഗരത്തിലെ ജീവിത നിലവാരത്തെ കുറിച്ചുള്ള ആശങ്ക അവർ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചപ്പോൾ നിരവധി പോരാണ് വിരുദ്ധാഭിപ്രായങ്ങളുമായെത്തിയത്. റെഡ്ഡിറ്റിലൂടെ തങ്ങളുടെ അനുഭവം പങ്കുവച്ച പ്രവാസി, ബെംഗളൂരുവിലെ ഗതാഗതം ഭയാനകമാണെന്ന് എഴുതി. റോഡിലെ കുഴികളും ദീർഘദൂര യാത്രകളും ദുരന്തമായിരുന്നെന്ന് അദ്ദേഹം കുറിച്ചു.
താനും ഭാര്യയും വാങ്ങാൻ ഒരു അപ്പാർട്ട്മെന്‍റ് വാങ്ങാൻ നോക്കുകയാണെന്നും എന്നാല്‍ പല പ്രോജക്റ്റുകളും കണ്ടെങ്കിലും ഗതാഗത സംവിധാനങ്ങൾ പാടെ തകന്നെന്നും അദ്ദേഹം കുറിച്ചു. ഞായറാഴ്ചകളിൽ പോലും തിരക്കും ബഹളുവുമാണ് അവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഗതാഗതം മാത്രമല്ല പ്രശ്നം മിക്ക ഹൗസിംഗ് പ്രോജക്റ്റുകളുടെയും സമീപത്ത് ഒരു ചേരിയുണ്ടാകും. പ്രവാസികൾക്ക് ഇതുമായി ഏങ്ങനെ പൊരുത്തപ്പെടാനാകുമെന്നും അദ്ദേഹം ചോദിച്ചു. തകരാത്ത റോഡുകളും ചേരികളും ഇല്ലാത്ത സ്ഥലങ്ങൾ ബെംഗളൂരുവിലുണ്ടോയെന്നും അതല്ല ഇതെല്ലാം കണ്ടിട്ടും കണ്ണടച്ച് ജീവിക്കണോയെന്നും അദ്ദേഹം ചോദിച്ചു. ഒപ്പം യൂറോപ്പിലെ ഉയർന്ന നികുതിയും കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ടുകളുമാണ് തങ്ങളെ ഇന്ത്യയിലേക്ക് തിരിച്ച് വരാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.
വിമർശനം ഒപ്പം പിന്തുണയും
നഗരത്തിൽ ജീവിക്കുകയാണെങ്കില്‍ ഏതെങ്കിലും മെട്രോ സ്റ്റോപ്പിന് സമീപത്ത് വീട് നോക്കാനായിരുന്നു ചിലരുടെ ഉപദേശം. അതേസമയം നിരവധി പേർ വിമർശിച്ച് കൊണ്ടും രംഗത്തെത്തി. യൂറോപ്പിലും ഇന്തയിലും ജീവിക്കാൻ പറ്റില്ലെങ്കില്‍ പിന്നെ എവിടയാണ് താങ്കൾക്ക് ജീവിക്കാൻ കഴിയുക എന്നായിരുന്നു ചിലരുടെ സംശയം. യൂറോപ്പിൽ പോയപ്പോൾ സ്വന്തം രാജ്യം ഏങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് അന്വേഷിച്ചില്ലേയെന്നും ചിലര്‍ ചോദിച്ചു.


