‘കൂടോത്ര വെള്ളരി’ ഷാര്‍ജ പൊലീസിനെ കുഴക്കി

Published : Oct 31, 2016, 09:52 AM ISTUpdated : Oct 05, 2018, 03:36 AM IST
‘കൂടോത്ര വെള്ളരി’ ഷാര്‍ജ പൊലീസിനെ കുഴക്കി

Synopsis

ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ കുറിച്ച് സന്ദര്‍ശകരാണ് പൊലീസിനെ അറിയിച്ചത്. മഞ്ഞനിറത്തിലുള്ള വെള്ളരിയ്ക്കു മുകളില്‍ അറബിയിലുള്ള എഴുത്തുകള്‍ക്കൊപ്പം മനുഷ്യരുടെ രൂപങ്ങളും വരച്ചിരുന്നു. എന്നാല്‍, ഇസ്ലാമിക് അഫെയ്സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വെള്ളരി യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് വ്യക്തമായി. ഇതില്‍ ആശങ്കപ്പെടേണ്ടന്ന് പൊലീസ് അറിയിച്ചു.

ആണികളും മന്ത്രങ്ങളും നീക്കം ചെയ്ത് വെള്ളരിയുടെ പുറംതോടും കത്തിക്കൊണ്ട് മുറിച്ചുമാറ്റിയാണ് പുരോഹിതന്‍ വെള്ളരി നശിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും ഷാര്‍ജ പൊലീസ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ദുര്‍മന്ത്രവാദത്തിനോ ആഭിചാരത്തിനോ ഉപയോഗിച്ച ശേഷം വെള്ളരി ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. 

ഇത്തരം പ്രവൃത്തികള്‍ യു.എ.ഇയില്‍ നിയമവിരുദ്ധമാണ്. കടലില്‍ നിന്ന് ഒഴുകി വന്നതാവാനും സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പുരോഹിതന്‍ എത്തി വെള്ളരി നശിപ്പിച്ചു.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ