ഒരു കിലോ തേയിലയ്ക്ക് 40,000 രൂപ !

By Web TeamFirst Published Aug 24, 2018, 12:07 PM IST
Highlights

ഗോള്‍ഡന്‍ നീഡില്‍ ടീ വളരെ മൃദുവായതും സ്വര്‍ണ നിറത്തോടു കൂടിയ ആവരണമുള്ളതുമാണ്. വെല്‍വെറ്റു പോലെ മൃദുവാണ് ഈ തേയില. തീര്‍ന്നില്ല, ഇതുപയോഗിച്ചുണ്ടാക്കുന്ന ചായക്കും സ്വര്‍ണ നിറമായിരിക്കും. 

ഗുവാഹത്തി: 40,000 രൂപ കൊടുത്ത് ആരെങ്കിലും ഒരു കിലോ തേയില വാങ്ങുമോ? വാങ്ങുന്നവരുമുണ്ട്. ഗുവാഹത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടീ ട്രെയ്ഡേഴ്സാണ് ഇത്രയധികം രൂപ കൊടുത്ത് തേയില വാങ്ങിയിരിക്കുന്നത്. ലേലത്തിലൂടെയാണ് 'ഗോള്‍ഡന്‍ നീഡില്‍ ടീ' എന്ന പ്രത്യേകതയുള്ള തേയില അസം ടീ ട്രെയ്ഡേഴ്സ് സ്വന്തമാക്കിയത്. ഗുവാഹത്തി ടീ ഓക്ഷന്‍ സെന്‍ററിലായിരുന്നു ലേലം നടന്നത്. 

ഗോള്‍ഡന്‍ നീഡില്‍ ടീ വളരെ മൃദുവായതും സ്വര്‍ണ നിറത്തോടു കൂടിയ ആവരണമുള്ളതുമാണ്. വെല്‍വെറ്റു പോലെ മൃദുവാണ് ഈ തേയില. തീര്‍ന്നില്ല, ഇതുപയോഗിച്ചുണ്ടാക്കുന്ന ചായക്കും സ്വര്‍ണ നിറമായിരിക്കും. അതായിരിക്കാം ഗോള്‍ഡന്‍ നീഡില്‍ ടീ എന്ന പേരിനു പിന്നിലും. രുചിയിലും, ഗന്ധത്തിലും, ഗുണത്തിലുമൊന്നും ഇതിനോട് കിടപിടിക്കാന്‍ മറ്റൊരു ചായയുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അരുണാചല്‍ പ്രദേശിലെ ഡോണിപോളോ എസ്റ്റേറ്റിലാണ് ഈ തേയില ഉത്പാദിപ്പിക്കുന്നത്. ഈ റെക്കോര്‍ഡ് ലേലം അരുണാചല്‍ പ്രദേശിനെയും ചരിത്രത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ്. 

ഗോള്‍ഡന്‍ നീഡില്‍ ടീ ഉത്പാദിപ്പിക്കണമെങ്കില്‍ പ്രകൃതിയുടെ കരവിരുതും തേയില ഉത്പാദനത്തിലെ വൈദഗ്ധ്യവും ഒരുമിച്ചു ചേരണമെന്ന് ഡോണിപോളോ എസ്റ്റേറ്റ് മാനേജര്‍ മനോജ് കുമാര്‍ പറയുന്നു. 

click me!