ഇതാ ലോകത്തിലെ ഏറ്റവും വേഗത്തിലോടുന്ന കുട്ടി; റുഡോൾഫ് ഇൻഗ്രാം

By Web TeamFirst Published Feb 18, 2019, 7:31 PM IST
Highlights

ഓട്ടത്തിലും കളിയിലും ഒക്കെ ചാമ്പ്യനാണെന്നുവെച്ച് റുഡോൾഫ് പഠിക്കാൻ മോശമാണെന്നു ധരിക്കരുതേ. പഠിത്തത്തിലും ആളൊരു പുലിയാണെന്നാണ് ആശാന്റെ പ്രോഗ്രസ്സ് കാർഡ് സൂചിപ്പിക്കുന്നത്. കളിയിലും കാര്യത്തിലും കേമനാണ് നമ്മുടെ റുഡോൾഫ്. 

ഉസൈൻ ബോൾട്ടിന് ഇതാ ഒരു പ്രതിയോഗി തയ്യാറാവുന്നു. പേര് റുഡോൾഫ് ഇൻഗ്രാം. നാട്ടുകാർ അവനെ വിളിക്കുന്ന പേര് 'ബ്ലേസ്‌' എന്നാണ്. കാരണം അവന്റെ ഒടുക്കത്തെ പാച്ചിൽ തന്നെ. നൂറുമീറ്റർ ഓട്ടമത്സരത്തിൽ അവൻ ഒന്നാമതോടിയെത്തുന്നത് വെറും 13.48  സെക്കന്റ്‌ നേരം കൊണ്ടാണ്. 

നാലാമത്തെ വയസ്സ് മുതൽ ട്രാക്കിൽ പരിശീലനം നടത്തുന്ന റുഡോൾഫ് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്  പ്രസിദ്ധ എൻബിഎ ബാസ്കറ്ബോൾ താരമായ ലെബ്രോൺ ജെയിംസ് ഒരു കളിക്കിടയിലുള്ള റുഡോൾഫിന്റെ പാച്ചിലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതോടെയാണ്. അവന്റെ ഏജ് ഗ്രൂപ്പിൽ അമേരിക്കയിൽ അവനാണ് ഇപ്പോഴത്തെ ചാമ്പ്യൻ. 

ഓട്ടത്തിലും കളിയിലും ഒക്കെ ചാമ്പ്യനാണെന്നുവെച്ച് റുഡോൾഫ് പഠിക്കാൻ മോശമാണെന്നു ധരിക്കരുതേ. പഠിത്തത്തിലും ആളൊരു പുലിയാണെന്നാണ് ആശാന്റെ പ്രോഗ്രസ്സ് കാർഡ് സൂചിപ്പിക്കുന്നത്. കളിയിലും കാര്യത്തിലും കേമനാണ് നമ്മുടെ റുഡോൾഫ്. 

തന്റെ ഓട്ടത്തിലെയും അമേരിക്കൻ ഫുട്‍ബോൾ കളിക്കുന്നതിലെയും റുഡോൾഫിന്റെ മികവ് അവനു ഇൻസ്റ്റാഗ്രാമിൽ ഏതാണ്ട് മൂന്നരലക്ഷം ഫോളോവേഴ്‌സിനെയാണ് സമ്മാനിച്ചിരിക്കുന്നത്. 

വളർന്നു വരുമ്പോൾ കുഞ്ഞു റുഡോൾഫ് ഇനി എന്തിലാണ് മികവുകാണിക്കാൻ പോവുന്നത് എന്നാണ് ലോകമെമ്പാടുമുള്ള അവന്റെ ഫാൻസ്‌ ഉറ്റുനോക്കുന്നത്. 

കളിക്കളത്തിലെ മികവ് റുഡോൾഫിന് പാരമ്പര്യമായി കിട്ടിയതാണ്. അവന്റെ കുടുംബത്തിൽ എല്ലാവരും തന്നെ നല്ല അത്ലറ്റുകളും കളിക്കാരുമാണ്. തന്റെ കുഞ്ഞിന് ഭാവിയിൽ എന്താവാനും വേണ്ട പിന്തുണ നൽകുമെന്ന് റുഡോൾഫിന്റെ അച്ഛൻ പറഞ്ഞു. മോൻ ഇപ്പോൾ ഒരു കുഞ്ഞു തൈയാണെന്നും അതിനെ ഒരു വന്മരമാക്കി വളർത്താൻ വേണ്ടത്ര വെള്ളം താൻ പകരുമെന്ന് അദ്ദേഹം പറഞ്ഞു. 


 

click me!