കാണാതെ പോകുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കായി ഒരു പ്രാര്‍ത്ഥന: നൃത്താവിഷ്കാരവുമായി നവ്യാ നായര്‍

By Web TeamFirst Published Nov 18, 2018, 6:33 PM IST
Highlights

തുടര്‍ന്ന് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്‍റേയും കുസൃതിയുടേയും നിമിഷങ്ങളും, പിന്നീട്, കുഞ്ഞിനെ കാണാതെ പോകുന്ന ഒരു അമ്മയുടെ വേദനയുമാണ് നൃത്തരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: മഹാകവി ഭാരതീയാരുടെ 'ചിന്നചിഞ്ചിറു കിളി'യെന്ന കാവ്യത്തിന് നൃത്താവിഷ്കാരമൊരുക്കിയിരിക്കുകയാണ് നവ്യാ നായര്‍. അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹവും അടുപ്പവുമാണ് നൃത്തത്തില്‍ കാണാനാവുന്നത്. 

174 കുട്ടികള്‍ ഓരോ ദിവസവും ഇന്ത്യയില്‍ കടത്തിക്കൊണ്ടു പോകപ്പെടുന്നു. 80,000 കുഞ്ഞുങ്ങളെ മനുഷ്യക്കടത്തിന്‍റെ ഭാഗമായി കാണാതാകുന്നു. ഇതില്‍ വളരെ കുറച്ച് കുഞ്ഞുങ്ങള്‍ മാത്രമാണ് അമ്മമാരുടെ അടുത്ത് തിരികെയെത്തുന്നത്. ഇത് അങ്ങനെ കാണാതായി പോകുന്ന, അകന്നുപോകുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കായുള്ള പ്രാര്‍ത്ഥനയാണ് എന്നാണ് നവ്യാ നായരുടെ നൃത്താവിഷ്കാരത്തിന്‍റെ തുടക്കത്തില്‍ പറയുന്നത്. 

തുടര്‍ന്ന് അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്‍റേയും കുസൃതിയുടേയും നിമിഷങ്ങളും, പിന്നീട്, കുഞ്ഞിനെ കാണാതെ പോകുന്ന ഒരു അമ്മയുടെ വേദനയുമാണ് നൃത്തരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

നവ്യാ നായര്‍ തന്നെയാണ് നൃത്താവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത്. ഗുരു മനു എന്നറിയപ്പെടുന്ന മനു മാസ്റ്ററാണ് നൃത്തസംവിധാനം. കാര്‍ത്തിക വൈദ്യ നാഥനാണ് ആലാപനം. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. നിര്‍മ്മാണം ജിമ്മി റെനോള്‍ഡ്സ് ആണ്. 

വീഡിയോ കാണാം

click me!