അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടല്‍ മുറി  ലഭ്യമാക്കുന്നു, ഈ പുത്തന്‍ സ്റ്റാര്‍ട്ടപ്പ്

Published : Apr 13, 2016, 09:39 AM ISTUpdated : Oct 04, 2018, 06:48 PM IST
അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടല്‍ മുറി  ലഭ്യമാക്കുന്നു, ഈ പുത്തന്‍ സ്റ്റാര്‍ട്ടപ്പ്

Synopsis

മുംബൈ: അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടല്‍ മുറി ലഭിക്കുക ഇന്ത്യയില്‍ എളുപ്പമല്ല. ഐഡി കാര്‍ഡുകള്‍ ഉണ്ടെങ്കിലും മുറി എടുക്കാന്‍ വരുന്നവര്‍ക്കു മുന്നില്‍ വാതിലുകള്‍ അടക്കുകയാണ് മിക്ക ഹോട്ടലുകളും. യാതൊരു നിയമ തടസ്സവും ഇല്ലാതിരുന്നിട്ടും പൊലീസ് ഇടപെടല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകാരുടെ മുറി നിഷേധം. 

വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്‍മാര്‍ മുറിയില്‍ ഒന്നിച്ച് കഴിയുന്നു എന്ന കാരണത്താല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ആ പേരിലല്ലാതെ മറ്റ് കുറ്റങ്ങള്‍ ചുമത്തിയാണ് സാധാരണ പൊലീസ് ഇത്തരം ജോഡികളെ അറസ്റ്റ് ചെയ്യുന്നത്. പൊതുസ്ഥലത്ത് മോശംപെരുമാറ്റം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തുകയാണ് പൊലീസ് സാധാരണ ചെയ്യാറുള്ളത്.

ഈ അവസ്ഥ മാറുകയാണ്. അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടലുകളില്‍ മുറികള്‍ ലഭ്യമാക്കുന്ന പുതിയ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കുന്നു. പിലാനി ബിറ്റ്‌സില്‍ നിന്ന് ബിരുദം നേടിയ സഞ്ചിത് സേതി എന്ന സംരംഭകനാണ് സ്‌റ്റേ അങ്കിള്‍ എന്നു പേരിട്ട സ്റ്റാര്‍ട്ടപ്പിന് പിന്നില്‍. സ്‌റ്റേ അങ്കിള്‍ എന്ന ആപ്പിലൂടെ മുറികള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവര്‍ ഒരുക്കുന്നത്. സുരക്ഷിതമായ വിധത്തില്‍ മുറികള്‍ ലഭ്യമാക്കുമെന്ന് ഈ സ്ഥാപനം  ഉറപ്പ് നല്‍കുന്നു. ദില്ലിയിലും മുംബൈയിലുമുള്ള 44 ഹോട്ടലുകളുമായി കമ്പനി കരാറില്‍ എത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ ഇന്ത്യയിലെമ്പാടുമുള്ള കൂടുതല്‍ ഹോട്ടലുകളാമായി ഇക്കാര്യത്തില്‍ കരാര്‍ ഉണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം. ട്രൈഡന്റ്, ഒബ്‌റോയി എന്നിവ ഉള്‍പ്പടെയുള്ള വന്‍കിട ഹോട്ടലുകള്‍ കമ്പനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു മണിക്കൂറിന് 1400 രൂപ മുതല്‍ 5000 രൂപ വരെ വാടകയുള്ള മുറികളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. കുറഞ്ഞ വിലയ്ക്കുള്ള ഹോട്ടലുകള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും സുരക്ഷിതത്വം ഉറപ്പാക്കുന്ന സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഈ സ്റ്റാര്‍ട്ടപ്പിന്റെ ഉടമയായ സഞ്ചിത് സേതി പറഞ്ഞു. 

അവിവാഹിതരായ ജോഡികള്‍ മുറി എടുക്കുന്നത് തടയുന്ന ഒരു നിയമവും ഇന്ത്യയില്‍ നിലവിലില്ലെന്ന് സേതി പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മുറി നല്‍കണം . നമ്മള്‍ 1950കളിലല്ല ജീവിക്കുന്നത്. ഹോട്ടല്‍ ഉടമകളുടെ മനോഭാവം മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സേതി പറയുന്നു. 

നിയമവിരുദ്ധമല്ലെങ്കിലും പൊലീസിന്റെ റെയ്ഡുകള്‍ ഭയന്നാണ് ഹോട്ടലുകള്‍ ദമ്പതികളല്ലാത്തവര്‍ക്ക് മുറി കൊടുക്കാന്‍ മടിക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്‍മാര്‍ മുറിയില്‍ ഒന്നിച്ച് കഴിയുന്നു എന്ന കാരണത്താല്‍ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ആ പേരിലല്ലാതെ മറ്റ് കുറ്റങ്ങള്‍ ചുമത്തിയാണ് സാധാരണ പൊലീസ് ഇത്തരം ജോഡികളെ അറസ്റ്റ് ചെയ്യുന്നത്. പൊതുസ്ഥലത്ത് മോശംപെരുമാറ്റം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തുകയാണ് പൊലീസ് സാധാരണ ചെയ്യാറുള്ളത്. ഇക്കാരണത്താലാണ് തങ്ങള്‍ മുറികള്‍ നല്‍കാത്തത് എന്നാണ് സാധാരണ ഹോട്ടലുകാരുടെ വാദം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്ന വിധത്തില്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്. 

 

 

 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വിവാഹം കഴിച്ചില്ലെങ്കിൽ അച്ഛന്റെ ആത്മാവ് ഗതികിട്ടാതെ അലയും! മകളെ കല്യാണം കഴിപ്പിക്കാൻ അമ്മയുടെ വിചിത്ര വാദം!
പാതിരാത്രിയിൽ മെസ്സേജ് അയച്ച ഇന്ത്യൻ ജീവനക്കാരന് യൂറോപ്യൻ ബോസിന്റെ മറുപടി, കയ്യടിച്ച് നെറ്റിസൺസ്