രക്ഷാപ്രവര്‍ത്തനത്തിനായി മുതലകളുള്ള പുഴയിലേക്ക് എടുത്ത് ചാടിയ പെണ്‍കുട്ടികള്‍; രക്ഷിച്ചത് 20ലധികം പേരെ!

Published : Jan 10, 2019, 06:45 PM IST
രക്ഷാപ്രവര്‍ത്തനത്തിനായി മുതലകളുള്ള പുഴയിലേക്ക് എടുത്ത് ചാടിയ പെണ്‍കുട്ടികള്‍; രക്ഷിച്ചത് 20ലധികം പേരെ!

Synopsis

മറ്റ് യാത്രക്കാരും ജീവന് വേണ്ടി കേഴുന്നുണ്ടായിരുന്നു. അപ്പോഴാണ് സസ്മിത, പൂര്‍ണിമ ഗിരി എന്നീ സഹോദരിമാര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം പത്തോളം പേരെ അവരും രക്ഷപ്പെടുത്തിയെന്ന് പ്രദേശവാസിയായ നളിനി കന്തു സാഹു പറയുന്നു. 

2019 ജനുവരി രണ്ടിനാണ്, ഒരു യാത്രാബോട്ട് ഒഡീഷയിലെ മഹാനദി റിവറിലൂടെ സഞ്ചരിക്കുകയായിരുന്നു. ബോട്ട് മറിഞ്ഞു. പത്തുപേരുടെ ജീവന്‍ നഷ്ടമായി. പക്ഷെ, മൂന്ന് പെണ്‍കുട്ടികള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ മുതലകളുടെ ശല്ല്യമുണ്ടെന്ന് കരുതുന്ന പുഴയിലേക്ക് എടുത്തു ചാടി.

സുബസ്മിത സാഹു അവളുടെ അമ്മയുടേയും, സഹോദരിയുടേയും ബന്ധുക്കളുടേയും കൂടെ പിക്നിക്കിന് പോയതായിരുന്നു. 55 വിനോദസഞ്ചാരികളെയും കൊണ്ടുപോകുന്ന ബോട്ടിലായിരുന്നു അവര്‍. സമയം വൈകുന്നേരം ഏഴ് മണി ആയിരുന്നു. 

പെട്ടെന്നാണ് ബോട്ട് മറിഞ്ഞത്. സുബസ്മിത ബോട്ടില്‍ കുടുങ്ങിപ്പോയവരില്‍ ഒരാളായിരുന്നു. 'എന്‍റെ കഴുത്ത് ബോട്ടിന്‍റെ മരക്കഷ്ണങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു' സുബസ്മിത പറയുന്നു. പെട്ടെന്നാണ് കുറച്ച് കുട്ടികള്‍ ജീവന് വേണ്ടി കേഴുന്നത് കണ്ടത്. അവള്‍ അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു. പിന്നീട് പന്ത്രണ്ട് കുട്ടികളെ രക്ഷിച്ചു. 

മറ്റ് യാത്രക്കാരും ജീവന് വേണ്ടി കേഴുന്നുണ്ടായിരുന്നു. അപ്പോഴാണ് സസ്മിത, പൂര്‍ണിമ ഗിരി എന്നീ സഹോദരിമാര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം പത്തോളം പേരെ അവരും രക്ഷപ്പെടുത്തിയെന്ന് പ്രദേശവാസിയായ നളിനി കന്തു സാഹു പറയുന്നു. 

നമുക്ക് കഴിയുന്ന പോലെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പറ്റാവുന്നവരെയൊക്കെ രക്ഷിച്ചു. അപ്പോഴും മരണത്തിന് കീഴടങ്ങേണ്ടി വന്നവരെ കുറിച്ചോര്‍ത്ത് വേദനയുണ്ടെന്ന് ഈ സഹോദരിമാര്‍ പറയുന്നു. 

ഈ മൂന്ന് പെണ്‍കുട്ടികളുടെ ധൈര്യം രക്ഷപ്പെടുത്തിയത് 22 ജീവനുകളാണ്.  ധീരതയ്ക്കുള്ള അവാര്‍ഡിനായി പ്രദേശവാസികള്‍ ഇവരുടെ പേരുകള്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്