ഇതിലും രസകരമായ വധുവിനെ തേടല്‍ സ്വപ്നത്തില്‍ മാത്രം

Published : Jun 28, 2016, 01:59 PM ISTUpdated : Oct 05, 2018, 04:02 AM IST
ഇതിലും രസകരമായ വധുവിനെ തേടല്‍ സ്വപ്നത്തില്‍ മാത്രം

Synopsis

ലോസ് ആഞ്ചലസ്: പത്രത്തില്‍ അനവധി വിവാഹ പരസ്യങ്ങള്‍ കണ്ടുകാണും, എന്നാല്‍ 48 വയസ്സുള്ള മകനുവേണ്ടി ഒരു അച്ഛന്‍ നല്‍കിയ പരസ്യമാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന വാര്‍ത്ത. ആര്‍തര്‍ ബ്രൂക്‌സ് എന്ന 78കാരനാണ് മകന് വേണ്ടി വിചിത്രമായ വധുവിനെ ആവശ്യമുണ്ട് പരസ്യം നല്‍കിയത്. 

പരസ്യത്തിലെ നിബന്ധനകള്‍ ഇവയാണ്

  • എത്രയും വേഗം അമ്മയാകാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടിയാകണം
  • മകന്‍റെ ബിസിനസ്സുകള്‍ സാള്‍ട്ട് ലേക് സിറ്റി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് മറാന്‍ സന്നദ്ധരാകണം
  • രാഷ്ട്രീയമായി യാഥാസ്ഥിതിക നിലപാട് ആയിരിക്കണം. 
  • ഒബാമയ്ക്കു വോട്ടു ചെയ്തവര്‍ ഒരു കാരണവശാലും അപേക്ഷിക്കേണ്ടതില്ല
  • അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റന് വോട്ട് ചെയ്യാന്‍ ആഗ്രഹക്കുന്നവരും അപേക്ഷിക്കേണ്ട.

 

ഇനി അപേക്ഷ സ്വീകരിച്ചാല്‍ വധുവിനെ സ്വീകരിക്കുന്ന പിതാവ് നടത്തുന്ന ഇന്‍റര്‍വ്യൂ വഴിയാണ്. 75,000 രൂപയ്ക്ക് സമാനമായ അമേരിക്കന്‍ ഡോളര്‍ ചിലവഴിച്ചാണ് മകന്‍ അറിയാതെ അച്ഛന്‍ പരസ്യം ചെയ്തത്. എന്തായാലും അച്ഛന്‍റെ പരസ്യം മൂലം മാനംകേട്ടു എന്നാണ് മകന്‍റെ നിലപാട്. ഇത് മൂലം ഇനി വിവാഹമേ നടക്കില്ലെന്ന ആശങ്കയിലാണ് മകന്‍ ബ്രൂസ്.


 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!