പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടിയില്‍  നഗ്നയായ യുവതി!

Published : Jun 28, 2016, 11:23 AM ISTUpdated : Oct 04, 2018, 07:02 PM IST
പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടിയില്‍  നഗ്നയായ യുവതി!

Synopsis

ബീജിംഗ്: പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടിയില്‍ നഗ്നയായ യുവതി. ചൈനയിലാണ് സംഭവം. ബലാല്‍സംഗത്തിനു ശേഷം യുവതിയെ വലിയ പെട്ടിയില്‍ അടച്ച് പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില മെച്ചപ്പെട്ടതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ഹുനാന്‍ പ്രവിശ്യയിലെ പാര്‍ക്കിലാണ് ഒരാള്‍ വലിയൊരു പെട്ടിയുമായി എത്തിയത്. പെട്ടിക്കുള്ളില്‍നിന്ന് രക്ഷിക്കണേ എന്ന നിലവിളി കേട്ട് ആളുകള്‍ ശ്രദ്ധിച്ചു. കാര്യം തിരക്കിയപ്പോള്‍ പെട്ടി എടുത്തു നടന്നയാള്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഒരു യുവാവ് ചെന്ന് പെട്ടി തുറന്നപ്പോള്‍ നഗ്നയായ യുവതി കുടുങ്ങി കിടക്കുന്നത് കണ്ടെത്തി. മറ്റൊരാള്‍ എത്തി  സ്വന്തം ഷര്‍ട്ട് ഊരി യുവതിക്ക് ഇട്ടു കൊടുത്തത് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ചില യുവതികള്‍ ചെന്ന് ഈ യുവതിയെ പെട്ടിക്കുള്ളില്‍നിന്നും രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് പൊലീസ് എത്തി യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ തടാകത്തിനടുത്തുനിന്നും നേരത്തെ ഓടിരക്ഷപ്പെട്ട യുവാവിനെ പിടികൂടി. റൂം മേറ്റായ യുവാവ് തന്നെ ബലാല്‍സംഗം ചെയ്ത ശേഷം പെട്ടിക്കുള്ളില്‍ അടക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവാവ് എന്തിനായിരുന്നു പെട്ടിയുമായി പാര്‍ക്കില്‍ എത്തിയതെന്ന കാര്യം അറിയില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ക്കിനടുത്ത തടാകത്തില്‍ പെട്ടി വലിച്ചെറിയുകയായിരുന്നു യുവാവിന്റെ ലക്ഷ്യം എന്നാണ് സൂചനകള്‍.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതാ: 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വീട് വെറുതെ ഒന്ന് കാണാൻ പോലും ഒരുമാസത്തെ വാടക! ഞെട്ടിപ്പോയി എന്ന് യുവാവ്, അനുഭവം
'ഇന്ത്യയിലെ ​ഉൾ​ഗ്രാമങ്ങൾ അമേരിക്കയേക്കാൾ സുരക്ഷിതം', ചർച്ചയായി വിദേശവനിതയുടെ പോസ്റ്റ്