ടെന്‍ ഇയര്‍ ചലഞ്ച്; ഇവര്‍ക്ക് സംഭവിച്ചത് വെറും രൂപമാറ്റമല്ല...

Published : Jan 17, 2019, 04:13 PM ISTUpdated : Jan 17, 2019, 04:17 PM IST
ടെന്‍ ഇയര്‍ ചലഞ്ച്;  ഇവര്‍ക്ക് സംഭവിച്ചത് വെറും രൂപമാറ്റമല്ല...

Synopsis

കീ കീ ചലഞ്ചിനും നില്ല് നില്ല് ചലഞ്ചിനും ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് 'ടെന്‍ ഇയര്‍ ചലഞ്ച്'.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദയ ഈ ചിത്രം എടുക്കുമ്പോള്‍ അവള്‍ ഒരു ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ അവള്‍ ഇന്ന് ഒരു പെണ്ണാണ്. സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്ന 'ടെന്‍ ഇയര്‍ ചലഞ്ച്'-നിടെയാണ് ഇത്തരമൊരു ചിത്രം കൗതുകമാകുന്നത്. മറ്റുളളവര്‍ അവരുടെ രൂപമാറ്റം കാണിക്കുമ്പോള്‍ ദയയെ പോലെയുള്ളവര്‍ അവരുടെ ജീവിതം തന്നെ മാറിയതാണ് ഈ ചലഞ്ചിലൂടെ കാണിക്കുന്നത്.

 

'കീ കീ ചലഞ്ചി'നും 'നില്ല് നില്ല് ചലഞ്ചി'നും ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് 'ടെന്‍ ഇയര്‍ ചലഞ്ച്'. സമൂഹ മാധ്യമങ്ങളിലൂടെ പല ചലഞ്ചുകളും വന്നിട്ടുണ്ടെങ്കിലും  'ടെന്‍ ഇയര്‍ ചലഞ്ച്' കുറച്ചുകൂടി രസകരവും  ഗൃഹാതുരത്വം നിറഞ്ഞതുമാണ്. പത്ത് വര്‍ഷങ്ങള്‍‌ക്ക് മുന്‍പും ഇപ്പോഴുമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചലഞ്ച്.

അത്തരമൊരു ചിത്രമാണ് ട്രാന്‍‌സ്ജെന്‍ററായ ദയ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുപോലെ ഒരു ചിത്രമാണ് അവന്തികയുടേതും. താന്‍ ഒരു പെണ്ണായി മാറിയതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.


                                                                                              

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അബദ്ധത്തിൽ കുട്ടിയുടെ കൈ കൊണ്ട് സ്വർണ കിരീടം തകർന്നു; നഷ്ടം 51.50 ലക്ഷം രൂപ!
'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ