
'എനിക്ക് എന്റെ സ്വത്വബോധത്തില്‍ ജീവിക്കുന്നതാണ് സ്വാതന്ത്ര്യം. ഒരു സ്ത്രീയെന്ന നിലയില്‍ 30 വര്‍ഷം പുരുഷനാകുന്ന ഒരു ജയിലില്‍ ജീവിച്ചവളാണ് ഞാന്‍. ഇന്ന് പുറത്തുവന്ന് ഒരു സ്ത്രീയുടെ ഭാവങ്ങളോടെ, ഒരു സ്ത്രീയാണെന്ന വാസ്തവത്തോടെ ഞാന്‍ ജീവിക്കുമ്പോള്‍, എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ അനുഭവിക്കാത്ത സ്വാതന്ത്ര്യത്തിന്റെ മധുരമന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.എനിക്കിതാണ് സ്വാതന്ത്ര്യം'
ഇത് വിജയരാജ മല്ലികയുടെ വാക്കുകള്‍. മലയാളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ കവയിത്രിയാണ് വിജയരാജ മല്ലിക. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്, അസറ്റ് ഹോംസുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന മൈ ആസാദി കാമ്പയിനിലാണ്, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വന്തം സങ്കല്‍പ്പങ്ങള്‍ വിജയരാജ മല്ലിക പങ്കുവെച്ചത്.
എന്താണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം, അതെങ്ങനെ നിങ്ങള്‍ നിര്‍വചിക്കുന്നു എന്ന ചോദ്യമാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാരോട് ഏഷ്യാനെറ്റ് ന്യൂസ് ആരായുന്നത്. വാട്‌സ് ആപ്പില്‍ സെല്‍ഫി വീഡിയോയിലൂടെയാണ് പ്രതികരണം രേഖപ്പെടുത്താന്‍ കഴിയുക. ഇങ്ങനെ അയച്ചു കിട്ടിയ പ്രതികരണങ്ങളിലാണ് വിജയരാജ മല്ലികയുടെ വീഡിയോ ഉള്‍പ്പെടുന്നത്.
സ്വന്തം സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെ കുറിച്ച് നിരവധി പേര്‍ സ്വന്തം അഭിപ്രായങ്ങള്‍ വാട്‌സ് ആപ്പ് വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. അവയില്‍ ചിലത് ഇതാ ഇവിടെ:
നിങ്ങള്‍ക്കും ഇത്തരം വീഡിയോകള്‍ അയക്കാം. അയക്കേണ്ട നമ്പര്‍: ഇമെയില്‍ വിലാസം. ഫേസ്ബുക്ക് വിലാസം: അവസാന തീയതി ആഗസ്ത് 14.
സ്വന്തം സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളെ കുറിച്ച് നിരവധി പേര്‍ സ്വന്തം അഭിപ്രായങ്ങള്‍ വാട്‌സ് ആപ്പ് വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. അവയില്‍ ചിലത് ഇതാ ഇവിടെ:
നിങ്ങള്‍ക്കും ഇത്തരം വീഡിയോകള്‍ അയക്കാം.
അയക്കേണ്ട നമ്പര്‍: 9447162636
ഇമെയില്‍ വിലാസം. webteam@asianetnews.in
ഫേസ്ബുക്ക് വിലാസം:https://www.facebook.com/AsianetNews/videos/1504309892927881/
അവസാന തീയതി ആഗസ്ത് 14.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.