
ഇസ്രായേലിന്‍റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ അടച്ചുപുട്ടുകയാണെന്ന വാര്‍ത്ത കരഞ്ഞുകൊണ്ട് വായിക്കുന്ന അവതാരകയുടെ വീഡിയോ വൈറലാകുന്നു. വാര്‍ത്ത വായിക്കുന്നതിനിടയിലാണ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനം സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത അവതാരക ഗെയ്ല ഈവനു അപ്രതീക്ഷിതമായി വായിക്കേണ്ടി വന്നത്.
പ്രൈംടൈം ന്യൂസ് അവതരിപ്പിക്കുന്നതിനിടയിലാണ് ഔദ്യോഗിക ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാനുള്ള ഇസ്രായേല്‍ പാര്‍ലമെന്‍റിന്‍റെ നിര്‍ദേശം ബ്രെയിക്കിങ്ങ് ന്യൂസായി ചാനലിന്‍റെ ഡസ്ക്കിലെത്തുന്നത്. ഈ വാര്‍ത്ത വായിച്ചു മുഴുമിപ്പിക്കാനാവാതെ ഗെയ്‌ല വിതുമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കരച്ചില്‍ നിയന്ത്രിച്ച് ഗെയ്‌ല വീണ്ടും വായനയിലേക്ക് കടക്കുന്നതും വീഡിയോയില്‍ കാണാം. ഇടറിയ ശബ്ദത്തിലാണ് ഇന്ന് ചാനലിന്‍റെ അവസാന സംപ്രേക്ഷണമാണെന്ന് ഗെയ്‌ല പറയുന്നത്
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.