
ലഖ്നൗ: ഉടമസ്ഥനെ രക്ഷിക്കാന്‍ ഒരു കടുവയോട് പൊരുതി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച നായ. മുത്തശ്ശികഥ പോലെ തോന്നുന്നുണ്ടോ എന്നാല്‍ സംഭവം സത്യമാണ്. സ്വന്തം ഉടമസ്ഥന് വേണ്ടി രക്തസാക്ഷിയായത് ഉത്തര്‍പ്രദേശിലെ തെറായിലെ ജാക്കി എന്ന നാല് വയസുള്ള നായ ആണ്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം സംഭവം ഇങ്ങനെ - ഉത്തര്‍ പ്രദേശിലെ ദുഡ്വ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഇതിന് അടുത്തുള്ള ബര്‍വാത്ത് പൂരില്‍ വെള്ളിയാഴ്ച രാത്രി കടുവ ഇറങ്ങി. ഇത് അറിയാതെ വീട്ടിന്‍റെ മുന്‍വശത്ത് നായ ജാക്കിക്ക് അടുത്തായി ഉറങ്ങുകയായിരുന്നു ഗുര്‍ദീപ് സിംഗ് എന്ന കര്‍ഷകന്‍.
എന്നാല്‍ ഗുര്‍ദീപിന് എതിരെ പഞ്ഞടുത്ത കടുവയെ ജാക്കി നേരിട്ടു. ബഹളം കേട്ട് ഉണര്‍ന്ന ഗുര്‍ദീപ് ഇതിനകം സഹായത്തിന് വിളിച്ചു. പന്തങ്ങളുമായി ഗ്രമവാസികള്‍ എത്തുന്നത് വരെ ജാക്കി കടുവയുമായി ഏറ്റുമുട്ടി. എന്നാല്‍ കടുവയുടെ അടിയേറ്റ് മാരകമായി മര്‍ദ്ദനമേറ്റ് മരണത്തിലേക്ക് പതിച്ചിരുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.