
ഉത്തരം സിംപിളാണ്. ശവപ്പെട്ടിയില്‍ കിടന്നുവെങ്കിലും ആ യുവതി മരിച്ചിട്ടില്ല. 14 വര്‍ഷമായി കൊണ്ടു നടക്കുന്ന ഒരു ആഗ്രഹത്തിന്റെ പുറത്താണ് അവള്‍ ശവപ്പെട്ടിയില്‍ കയറിക്കിടന്നത്. ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ശവസംസ്‌കാരം നടത്തണം. ഇതായിരുന്നു ആ ആഗ്രഹം.
ബ്രസീലിലെ ഒരു ശവസംസ്‌കാര കേന്ദ്രത്തിലാണ് സംഭവം. സൗത്ത് അമേരിക്കക്കാരിയായ വേര ലൂസിയ ഡിസില്‍വ എന്ന യുവതിയാണ് സ്വന്തം ശവസംസ്‌കാരത്തിനായി അവിടെ എത്തിയത്. രണ്ട് മക്കളുള്ള ഈ യുവതി ഭര്‍ത്താവിന്റെ അനിഷ്ടം മറി കടന്നാണ് സ്വപ്‌ന സാക്ഷാല്‍കാരത്തിനായി എത്തിയത്.
വെളുത്ത ഗൗണണിഞ്ഞ് എത്തിയ വേരയെ സംസ്‌കാര ശുശ്രൂഷകള്‍ ചെയ്ത ശേഷം ശവപ്പെട്ടിയില്‍ കിടത്തുകയായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ വേരയുടെ ക്ഷണ പ്രകാരം അവിടെ എത്തിയിരുന്നു. രാവിലെ ശവപ്പെട്ടിയില്‍ കയറിയ വേര ഇടയ്ക്ക് ഇളനീരും ചായയും കഴിച്ചത് ഒഴിച്ചാല്‍, അനങ്ങാതെ കിടപ്പായിരുന്നു. വൈകിട്ട് ശവപ്പെട്ടിയില്‍നിന്നും ഉണരുമ്പോള്‍ അവര്‍ക്ക് ഒരു ഡിമാന്‍ഡേ ഉണ്ടായിരുന്നുള്ളൂ. ശവപ്പെട്ടിയില്‍ കിടത്തി കുഴി മാടത്തിലേക്ക് എടുത്തു കൊണ്ടുപോവണം. അതും കഴിഞ്ഞാണ് അവര്‍ ശവപ്പെട്ടിയില്‍നിന്നും ഇറങ്ങിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ പകര്‍ത്തിയിരുന്നു്
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.