വീഡിയോ: ഡോള്‍ഫിന്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അവള്‍ കടലിലേക്കിറങ്ങി

web desk |  
Published : Mar 22, 2022, 05:42 PM IST
വീഡിയോ: ഡോള്‍ഫിന്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അവള്‍ കടലിലേക്കിറങ്ങി

Synopsis

അപ്പോഴാണ് ഡോള്‍ഫിന്‍ കുഞ്ഞ് തീരത്ത് കിടക്കുന്നത് കണ്ടത്  ഉടനെ തന്നെ അതിനെയെടുത്ത ജെന്നി കടലിലേക്കിറങ്ങിച്ചെന്ന് അതിനെയവിടെ ഇറക്കി വിടുകയായിരുന്നു

തിരയടിച്ചപ്പോള്‍ കരയിലേക്ക് അറിയാതെത്തിപ്പോയതാണ് ഡോള്‍ഫിന്‍ കുഞ്ഞ്. തിരികെ പോവാനാകാതെ അത് തീരത്ത് പെട്ടുപോയി. ജീവന്‍ പോകുമെന്നായ ഘട്ടത്തിലാണ് അതിനൊരു രക്ഷകയെത്തിയത്. 

ഫിന്‍ലാന്‍ഡില്‍ നിന്നുള്ള ജെന്നി ഹാന്നിനാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ടെമന്‍ഫക്കിനിലെ ബീച്ചില്‍ കുതിരസവാരി നടത്തുകയായിരുന്നു. അപ്പോഴാണ് ഡോള്‍ഫിന്‍ കുഞ്ഞ് തീരത്ത് കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ അതിനെയെടുത്ത ജെന്നി കടലിലേക്കിറങ്ങിച്ചെന്ന് അതിനെയവിടെ ഇറക്കി വിടുകയായിരുന്നു. വീണ്ടും തീരത്തടിയാതിരിക്കാനായി നല്ല ആഴത്തിലാണ് അവളതിനെ ഇറക്കിവിട്ടത്. 

'കോസ്റ്റ് ഗാര്‍ഡിനെയോ മറ്റോ വിളിക്കണമെന്ന് കരുതിയിരുന്നു. പക്ഷെ, അത് ജീവന് വേണ്ടി പിടയുന്നത് കണ്ടപ്പോള്‍ വേഗം എടുത്ത് കടലിലേക്കിറങ്ങുകയായിരുന്നു'വെന്ന് ജെന്നി പറഞ്ഞു. ജെന്നിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. അവള്‍ എല്ലാ ജീവജാലങ്ങളോടും സ്നേഹമുള്ളവളാണെന്നും ഇതിനുമുമ്പും ഇത്തരം സംരക്ഷണമൊക്കെ നടത്തിയിരുന്നുവെന്നുമാണ്. അവിടെ അടുത്തുള്ളൊരു കമ്പനിയിലെ ഫിനാന്‍സ് മാനേജരാണ് ജെന്നി. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

കംബോഡിയയിലെ ചൈനീസ് ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങൾ തായ്‍ലൻഡ് ലക്ഷ്യമിടുന്നോ?
40 ലക്ഷത്തിന്‍റെ ഇന്‍ഷുറൻസ് തുക തട്ടാൻ വ്യാജ മരണം, അഞ്ച് വർഷത്തിന് ശേഷം യുവതി അറസ്റ്റിൽ