ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കി വനിതാ കോണ്‍സ്റ്റബിള്‍

By Web TeamFirst Published Jan 18, 2019, 12:43 PM IST
Highlights

''കുഞ്ഞിനെ കണ്ടപ്പോള്‍ പത്ത് മാസം പ്രായമുള്ള എന്‍റെ കുഞ്ഞിനെയാണ് ഓര്‍മ്മ വന്നത്. കുഞ്ഞിനെ കണ്ടപ്പോള്‍ അവള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തോന്നി. ഡോക്ടറോട് ചോദിച്ചു. ഞാനവള്‍ക്ക് പാല്‍ കൊടുക്കട്ടേ എന്ന്. അങ്ങനെയാണ് പാലൂട്ടിയത്. അവളെ ഉറുമ്പുകള്‍ കടിച്ച് അവശയാക്കിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ആരോഗ്യവതിയാണ്'' സംഗീത പറയുന്നു. 

ജനുവരി പതിനാറിനാണ്, ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബംഗളൂരുവിലെ ജി വി കെ ക്യാമ്പസിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാണുമ്പോള്‍ കുഞ്ഞിനെ ഉറുമ്പുകള്‍ കടിക്കുന്നുണ്ടായിരുന്നു. 

രക്ഷപ്പെടുത്തുമ്പോള്‍ കുഞ്ഞ് തണുപ്പുകൊണ്ട് വിറക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍സിന്‍റെ ഒരു സംഘം കുഞ്ഞിനെ എത്രയും പെട്ടെന്ന് സമീപത്തുള്ള ഗവണ്‍മെന്‍റ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം കുഞ്ഞിന് ഫോര്‍മുല മില്‍ക്ക് നല്‍കി. ബംഗളൂരു പൊലീസിലെ വനിതാ കോണ്‍സ്റ്റബിളാണ് സംഗീത എസ് ഹലിമണി. പിന്നീട്, ഇരുപത്തിയഞ്ചുകാരിയായ സംഗീത കുഞ്ഞിന് മുലപ്പാല്‍ നല്‍കുകയായിരുന്നു. 

''കുഞ്ഞിനെ കണ്ടപ്പോള്‍ പത്ത് മാസം പ്രായമുള്ള എന്‍റെ കുഞ്ഞിനെയാണ് ഓര്‍മ്മ വന്നത്. കുഞ്ഞിനെ കണ്ടപ്പോള്‍ അവള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തോന്നി. ഡോക്ടറോട് ചോദിച്ചു. ഞാനവള്‍ക്ക് പാല്‍ കൊടുക്കട്ടേ എന്ന്. അങ്ങനെയാണ് പാലൂട്ടിയത്. അവളെ ഉറുമ്പുകള്‍ കടിച്ച് അവശയാക്കിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ആരോഗ്യവതിയാണ്'' സംഗീത പറയുന്നു. 

ഈ കൊടും തണുപ്പത്ത് വെറും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചത് ആരാണ് എന്നറിയില്ല. ഉറുമ്പുകള്‍ പൊതിഞ്ഞ് അവശയായ നിലയിലായിരുന്നു കുഞ്ഞ്. 2.7 കിലോ ആയിരുന്നു കുഞ്ഞിന്‍റെ ഭാരം. തീരെ അവശയായിരുന്നു എന്ന് മാത്രമല്ല അണുബാധയുമുണ്ടായിരുന്നു. കുഞ്ഞിനെ വാണിവിലാസ് ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയിരുന്നു. പിന്നീട്, ശിശുക്ഷേമ വകുപ്പിലേക്ക് കുഞ്ഞിനെ കൈമാറി. 

click me!