
കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.
സ്വാതന്ത്ര്യം വേണം എന്ന് മുറവിളി കൂട്ടുന്ന പെണ്‍ പ്രതാപികളേ, വിവാഹത്തോടെ നിങ്ങള്‍ക്ക് നഷ്ടമാകുന്നതെന്താണ്? സഞ്ചാര സ്വാതന്ത്ര്യമോ? കൂട്ടിനൊരാള്‍ കൂടി ഉണ്ടാകുന്നത് നല്ലതല്ലേ? കൂടുമ്പോള്‍ ഇമ്പമുള്ളതാക്കി കുടുംബത്തെ മാറ്റിയെടുക്കാന്‍ ഒരു പെണ്ണിനോളം കഴിവ് മറ്റാര്‍ക്കുണ്ട്?
ഒരു തലമുറയെ തന്നെ മികവോടെ വാര്‍ത്തെടുക്കുന്നതില്‍ വളയിട്ട കൈകളോളം ശക്തി ആര്‍ക്കുണ്ട്? വിവാഹം മോശം, കുട്ടികള്‍ വേണ്ട , കുടുംബം വേണ്ട , പ്രസവിക്കാന്‍ വയ്യ എന്നൊക്കെ പ്രസംഗിച്ച് നടക്കുന്ന അഭിനവ തരുണീമണികളേ, നിങ്ങള്‍ മനസ്സിലാക്കാത്ത ചിലതുണ്ട്, ഒരു വീട്ടില്‍ സ്ത്രീയ്ക്കുള്ള സ്ഥാനം.
മഴയില്‍ നനഞ്ഞു തൂങ്ങിയ തുണികളും അടുക്കളയില്‍ കുമിഞ്ഞുകൂടിയ പാത്രങ്ങളുമാണ് സ്വാതന്ത്ര്യം ഇല്ലായ്മയുടെ അടയാളമായി നിങ്ങള്‍ കാണുന്നതെങ്കില്‍ ആദ്യം കണ്ണാടിയിലേക്ക് നോക്കുക. നിന്നില്‍ നല്ലൊരു മകളുണ്ടെന്നുറപ്പിക്കുക. അങ്ങനെയെങ്കില്‍ നിന്നില്‍ തന്നെ നല്ലൊരു ഭാര്യയും അമ്മയും ഉണ്ടാകാതെ തരമില്ല.
എന്തിന് ഭയക്കണം? കുടുംബത്തിന്റെ ആണിക്കല്ലാണ് പെണ്ണ് . അവളുടെ ഇച്ഛാശക്തിയും അതിജീവനവുമാണ് കുടുംബത്തെ ഏതു പ്രതിസന്ധിയിലും മുന്നോട്ട് നയിക്കുന്നത്. ഓരോ കുടുംബവും നന്നാകുമ്പോള്‍ നാട് നന്നാകുന്നു. പ്രകാശം തെളിയ്‌ക്കേണ്ടത് സ്ത്രീകളാണ്. ഇതാണ് നമ്മുടെ സംസ്‌കാരം .ഇതിലെ മാറ്റം സാമൂഹിക അധപതനം മാത്രമേ സൃഷ്ടിക്കൂ എന്ന് പറയാതെ വയ്യ!
വിവാഹം ഒരുതരം കെട്ടുപാടുകള്‍ തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ വൈവാഹിക ജീവിതവും മാതൃത്വവുമൊക്കെ തരുന്ന ആനന്ദത്തോളം വരില്ല കെട്ടുപാടുകളുടെ അസഹിഷ്ണുതകള്‍. ഒരു തലമുറയെ വാര്‍ത്തെടുക്കുന്നവരാണ് സ്ത്രീകള്‍ . അതിലൂടെ രാജ്യത്തിന്റെ , അല്ലെങ്കില്‍ ലോകത്തിന്റെ ഭാവി തന്നെ നിര്‍ണ്ണയിക്കുന്നവള്‍!
ഈശ്വരന്‍ ഏറെ പ്രത്യേകതകളോടെ സ്ത്രീയെ സൃഷ്ടിച്ചത് തന്നെ ഇത്തരത്തില്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് വഴികാട്ടിയും ഗുരുവുമൊക്കെയായി മാറാനാണ്. എന്നിട്ടും എന്തുകൊണ്ട് അവള്‍ കുടുംബം വേണ്ട, വിവാഹം വേണ്ട എന്ന് പറയുന്നു ? എങ്കില്‍ ഹേ പുരുഷാ, നിങ്ങള്‍ അവള്‍ക്ക് നല്‍കിയ തെറ്റായ ധാരണകളാണ് കാരണം. അത് തിരുത്തപ്പെടണം. വ്യക്തി എന്ന നിലയില്‍ തുല്യമായ പരിഗണന കൊടുത്തു അവളെ ബഹുമാനിക്കണം. എല്ലാത്തിനും അടിത്തറ കുടുംബമാണ്. ബന്ധങ്ങളുടെ ഇഴയടുപ്പം അകലാതിരിക്കട്ടെ!
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?
ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!
ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!
ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!
ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?
ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!
ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?
ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍ ഇനിയെത്ര എരിയണം?
അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!
നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!
അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?
ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...
ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!
ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം പെണ്ണ് തന്നെയാണ്!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.