
ബൈറൂത്ത്: ലെബനനില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമായിരിക്കുകയാണ്, വിഷയം വനിതാ പൊലീസുകാരുടെ വേഷമാണ്. ബ്രുമാന നഗരസഭ വേനല്‍ക്കാലത്ത് വനിതാ പോലീസ് യൂണിഫോം ഷോര്‍ട്ട്സാക്കിയിരിക്കുകയാണ്.
ലെബനോനില്‍ ഇത് വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും വരുന്നുണ്ട്. ഇത് നല്ലതല്ലേ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഇതൊന്നും അനുവദിക്കാനാകില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ചിലരാകട്ടെ ഇത് വെറും മാര്‍ക്കറ്റിങ്ങ് തന്ത്രമല്ലേയെന്നും ചോദിക്കുന്നു.
സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയ്ക്കാണ് ഈ മാറ്റം വഴിവെച്ചിരിക്കുന്നത്. എന്തുകൊണ്ട് വനിതാ പോലീസുകാര്‍ക്ക് മാത്രം ഷോര്‍ട്ട്സാക്കി, ആണ്‍ പൊലീസിന് ഷോര്‍ട്ട്സ് പറ്റില്ലേയെന്നാണ് മിക്കവരും ചോദിക്കുന്നത്.
എന്നാല്‍, ഇക്കാര്യത്തില്‍ നഗരസഭയുടെ നിലപാട് ഇതാണ്: മേയര്‍ പിയര്‍ അഷ്കര്‍ പറയുന്നു, 'ചിലര്‍ക്കത് സെക്സിയായി തോന്നാം, എന്നാല്‍ ചിലര്‍ക്ക് അത് അസാധാരണമായിപ്പോലും തോന്നില്ല. അത് കാണുന്നവന്‍റെ വിദ്യാഭ്യാസം പോലെയിരിക്കും. എല്ലാ വര്‍ഷവും ഞങ്ങളിങ്ങനെ ഞെട്ടിക്കുന്ന എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. ഇന്‍റര്‍നാഷണല്‍ മീഡിയ ശ്രദ്ധിക്കുന്ന തരത്തില്‍. ഇതും അതിലൊന്നാണ്. അവരെ മാത്രമല്ല. ഇവിടുത്തെ ജനങ്ങളെ, വിനോദ സഞ്ചാരികളെ ഒക്കെ ആകര്‍ഷിക്കാന്‍ ഞങ്ങളെന്തെങ്കിലും ചെയ്യാറുണ്ട്. ഇത് മനോഹരമല്ലേ, ജനങ്ങള്‍ മനോഹരമായതിനെ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ അവരെ ഇങ്ങനെയല്ലാതെ മോശമായി കാണാനാണോ ആഗ്രഹിക്കുന്നത്. ഈ ലോകത്ത് എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ജീന്‍സ് ധരിക്കുന്നത് അശ്ലീലമായിരുന്നു. സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്, അതവര്‍ സെക്സി ആണെങ്കിലും അല്ലെങ്കിലും. ഇതൊരു സ്വതന്ത്ര രാജ്യമാണ്.'
പുതിയ പരിഷ്കരണം കാരണം പരാതികള്‍ കേള്‍ക്കുന്നുണ്ടെന്ന് ഒരു പൊലീസുകാരി പറയുന്നു. അതുപോലെ ഒരു യാത്രക്കാരി പറയുന്നത് ഇത് ശരിയല്ലെന്നാണ്, എന്നാല്‍ മറ്റൊരാളാകട്ടെ ലോകത്തിലെ ഏറ്റവും സുന്ദരികളായ പോലീസുകാരികളെന്നാണ് ഈ വനിതാപൊലീസുകാരെ വിശേഷിപ്പിച്ചത്.
' മുനിസിപ്പാലിറ്റി പുതിയ യൂണിഫോമിനെ കുറിച്ച് പറഞ്ഞപ്പോള്‍ പുതിയൊരു കാര്യം ചെയ്യാനാകുന്നുവെന്നാണ് തോന്നിയത്. ഇതൊരു മാറ്റമാണ്. ലെബനനിതാണെന്ന് ലോകം കാണട്ടെ. ഷോര്‍ട്ട്സ് ധരിച്ചാലെന്താണ് കുഴപ്പം. ഞങ്ങളെല്ലാവരും ഇരുപതോ അതിനു മുകളിലോ വയസുള്ളവരാണ്' എന്ന് ഒരു വനിതാ പൊലീസ് പറയുന്നു.
'ഞാനെപ്പോഴും ഷോര്‍ട്ട്സ് ധരിക്കാനാഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഈ ജോലി തന്നെ തിരഞ്ഞെടുത്തതെ'ന്നാണ് ഒരാള്‍ പറയുന്നത്. 'ജോലിക്ക് വേണ്ടി എനിക്കെന്‍റെ ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കേണ്ടതില്ലെന്നും' അവര്‍ പറയുന്നുണ്ട്.
ബിബിസി തയ്യാറാക്കിയ വീഡിയോ കാണാം:
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം