ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബാര്‍ബര്‍; ഇപ്പോള്‍ വയസ് 107

By Web TeamFirst Published Dec 8, 2018, 12:57 PM IST
Highlights

പണ്ടൊന്നും ഇലക്ട്രിസിറ്റി ഇല്ലായിരുന്നു. ആ സമയത്ത് സാധാരണ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ക്ലിപ്പറൊക്കെ. ഒരിക്കല്‍ മുടി മുറിച്ചുകൊണ്ടിരുന്നപ്പോള്‍ കറന്‍റ് പോയി. കസ്റ്റമര്‍ എന്നോട് ചോദിച്ചു. അപ്പോള്‍ എന്‍റെ മുടി വെട്ടുന്നത് പൂര്‍ത്തിയാക്കില്ല അല്ലേ എന്ന്. 

''ഞാന്‍ ബാര്‍ബര്‍ ജോലി ചെയ്യാന് തുടങ്ങിയിട്ട് 96 വര്‍ഷമായി. ഇപ്പോള്‍ വയസ് 107. ഇത്രയും കാലം ബാര്‍ബറായിരുന്നതിന്‍റെ ലോക റെക്കോര്‍ഡ് കയ്യിലുള്ള ആളാണ്.'' പറയുന്നത് ആന്‍റണി മന്‍സിനെല്ലി. ന്യൂയോര്‍ക്കിലെ തന്‍റെ സലൂണിലിരുന്ന് ലോകത്തിലെ തന്നെ പ്രായം ചെന്ന ബാര്‍ബര്‍ ചുറുചുറുക്കോടെ പറയുന്നു.

'' ഞാന്‍ ഷോപ്പിങ്ങിന് പോകുമ്പോള്‍ പലരുമെന്നെ പിന്തുടരും. ഞാനെന്താണ് വാങ്ങുന്നത് എന്നറിയാന്‍. ഞാന്‍ പ്രത്യേകമായി എന്തോ വാങ്ങുന്നുവെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഞാന്‍ വാങ്ങുന്നത് തന്നെ വാങ്ങും. ഞാനെങ്ങനെയാണ് ഇപ്പോഴും ഇങ്ങനെയിരിക്കുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഞാനവരോട് പറയും നിങ്ങളെല്ലാവരും കഴിക്കുന്നത് തന്നെയാണ് ഞാനും കഴിക്കുന്നത്. അല്ലാതെ പ്രത്യേകമായി ഒന്നും കഴിക്കുന്നില്ലാ എന്ന്. പതിനൊന്ന് വയസ് കഴിഞ്ഞപ്പോള്‍ ഞാന്‍ ബാര്‍ബര്‍ ജോലി തുടങ്ങിയതാണ്. ഹെയര്‍കട്ടും ഷേവിങ്ങും ചെയ്യും. ''

''പണ്ടൊന്നും ഇലക്ട്രിസിറ്റി ഇല്ലായിരുന്നു. ആ സമയത്ത് സാധാരണ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത് ക്ലിപ്പറൊക്കെ. ഒരിക്കല്‍ മുടി മുറിച്ചുകൊണ്ടിരുന്നപ്പോള്‍ കറന്‍റ് പോയി. കസ്റ്റമര്‍ എന്നോട് ചോദിച്ചു. അപ്പോള്‍ എന്‍റെ മുടി വെട്ടുന്നത് പൂര്‍ത്തിയാക്കില്ല അല്ലേ എന്ന്. ഞാന്‍ പറഞ്ഞു പൂര്‍ത്തിയാക്കുമെന്ന്. ഞാന്‍ ക്ലിപ്പര്‍ എടുത്ത് അത് പൂര്‍ത്തിയാക്കി. അയാള്‍ക്ക് സന്തോഷമായി.'' ആന്‍റണി പറയുന്നു. ഒബാമയില്‍ നിന്ന് പിറന്നാള്‍ ആശംസ വരെ കിട്ടിയ ആളാണ് ഈ ബാര്‍ബര്‍. ഇന്‍റര്‍നാഷണല്‍ മാഗസിനുകളില്‍ പലതിലും ആന്‍റണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 

14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചു. പിന്നീട് തനിച്ചാണ് താമസം. വീട്ടിലെ കാര്യങ്ങളും ജോലിസ്ഥലത്തെ കാര്യങ്ങളും തനിയെ നോക്കുന്നു. എല്ലാദിവസവും ജോലിക്ക് എത്തുന്നതിന് മുമ്പ് ഭാര്യയുടെ സെമിത്തേരി സന്ദര്‍ശിക്കുമെന്നും ആന്‍റണി പറയുന്നു. അപ്പോഴേ മുന്നോട്ട് പോകാനുള്ള കരുത്ത് കിട്ടൂ എന്നും. 

click me!