മാംസാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാര്‍ അറിയാന്‍...

By Web TeamFirst Published Apr 29, 2019, 11:50 AM IST
Highlights

സ്ത്രീയുടെ ശരീരത്തിലെത്തുന്ന അമിതമായ കൊഴുപ്പില്‍ ഒരു പങ്ക് ആര്‍ത്തവരക്തത്തിലൂടെ പുറത്തെത്തുന്നുണ്ട്. എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഈ സാഹചര്യമില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ശരീരത്തില്‍ കൊഴുപ്പടിയുന്നത്, ക്രമേണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ പോലുള്ള പല തരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും

ഭക്ഷണകാര്യങ്ങളില്‍ സ്ത്രീക്കും പുരുഷനും പ്രത്യേകം ഇഷ്ടാനിഷ്ടങ്ങളോ, തെരഞ്ഞെടുപ്പുകളോ ഒന്നും ഉണ്ടാകാറില്ല. എന്നാല്‍ കഴിക്കുന്ന ഓരോ ഭക്ഷണവും സ്ത്രീയുടേയും പുരുഷന്റേയും ശരീരത്തെ സ്വാധീനിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. കൊഴുപ്പിന്റെ കാര്യമാണ് ഇതിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാവുക. 

സ്ത്രീയുടെ ശരീരത്തിലെത്തുന്ന അമിതമായ കൊഴുപ്പില്‍ ഒരു പങ്ക് ആര്‍ത്തവരക്തത്തിലൂടെ പുറത്തെത്തുന്നുണ്ട്. എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഈ സാഹചര്യമില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ശരീരത്തില്‍ കൊഴുപ്പടിയുന്നത്, ക്രമേണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ പോലുള്ള പല തരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും. 

കൊഴുപ്പിന്റെ കാര്യം സൂചിപ്പിക്കുമ്പോള്‍ ഒപ്പം തന്നെ പറയേണ്ട ഒന്നാണ് പ്രോട്ടീന്‍. ശരീരത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങളിലൊന്നാണ് പ്രോട്ടീന്‍. ഭക്ഷണം തന്നെയാണ് പ്രോട്ടീന്‍ സംഘടിപ്പിക്കാനുള്ള സ്രോതസ്. അതും പ്രധാനമായും മാംസാഹാരം. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കും പ്രോട്ടീനടങ്ങിയ സസ്യാഹാരങ്ങള്‍ ലഭ്യമാണ്. എങ്കില്‍ കൂടിയും മാംസാഹാരത്തിലൂടെ ലഭിക്കുന്നയത്രയും അളവിലോ, എളുപ്പത്തിലോ സസ്യാഹാരത്തില്‍ നിന്ന് പ്രോട്ടീന്‍ ലഭിക്കുന്നില്ല. 

ഇവിടെയാണ് പുരുഷന്മാര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ട അവസരമുണ്ടാകുന്നത്. പുരുഷന്മാരാണെങ്കില്‍ സ്ത്രീകളെ അപേക്ഷിച്ച്, ഭക്ഷണം പൊതുവേ അല്‍പം കൂടുതല്‍ കഴിക്കുന്നവരാണ്. അതിനാല്‍ തന്നെ അവരുടെ ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവിലും കാര്യമായ വ്യത്യാസം കാണും. ആവശ്യത്തിലും അധികമായാല്‍ ചിലപ്പോള്‍ പോഷകങ്ങളും പ്രശ്നക്കാരാകും. 

അങ്ങനെ അനുമാനിക്കാവുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതായത്, മാംസാഹാരത്തില്‍ നിന്ന് നേടുന്ന പ്രോട്ടീന്‍ അമിതമായാല്‍ അത് പുരുഷന്റെ ആയുസിന് തന്നെ ഭീഷണിയാണെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 'അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

സാധാരണ അവസ്ഥയെ അപേക്ഷിച്ച് പുരുഷന്മാരുടെ മരണത്തിനുള്ള സാധ്യത 23 ശതമാനമാണത്രേ ഇത് വര്‍ധിപ്പിക്കുന്നത്. 'റെഡ് മീറ്റ്' ആണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിങ്ങനെയുള്ള രോഗങ്ങളുടെ രൂപത്തിലാണ് ഈ പ്രോട്ടീനുകള്‍ വില്ലനായി വരുന്നതെന്നും ഇവര്‍ പറയുന്നു.

click me!