ഈ മൂന്നു ഘട്ടങ്ങളിലും കൃത്യമായ ഭക്ഷണക്രമം പാലിച്ചാൽ വളരെ നല്ല റിസൾട്ട് പ്രതീക്ഷിക്കാം
മാസ് ഗെയ്ൻ : തടി വെക്കൽ : കലോറിയും പ്രോട്ടീനും കൂടിയ ഭക്ഷണം കഴിച്ചും കൃത്യമായ വ്യായാമം ചെയ്തും നമ്മുടെ പേശികൾ പെരുപ്പിക്കുന്നതാണ് ആദ്യ ഘട്ടം. ഒരു ശരാശരി മനുഷ്യന് വേണ്ടതിനേക്കാൾ ഒരല്പം കൂടുതൽ ഭക്ഷണം കഴിച്ചാണ് ഈ മാസ് ഗെയ്ൻ നേടിയെടുക്കുന്നത്.
ഫാറ്റ് ലോസ് അഥവാ കട്ടിങ്ങ് : ശരീര പരിപാലനത്തിൽ ഏറ്റവും ശ്രമകരവും അതുകൊണ്ടുതന്നെ മിക്കവാറും പേർക്ക് പഥ്യമില്ലാത്തതുമായ ഒരു ഘട്ടമാണ് ഇത്. ഭക്ഷണത്തിന്റെ അളവ് കാര്യമായി കുറച്ചു കൊണ്ടുവന്ന് ശരീരഭാരം കുറയ്ക്കുകയും, അതേസമയം മസിലുകൾ അതേപടി നിലനിർത്തുകയും ചെയ്യുന്ന ഒരു ഘട്ടമാണ് ഇത്.
നിലനിർത്തൽ ശരീരത്തിന്റെ ഭാരം കാര്യമായി മാറാതെ, ഇതിനോടകം നേടിയെടുത്തു കഴിഞ്ഞ പേശീവലിപ്പം അതുപോലെ നിലനിർത്തുന്ന പ്രക്രിയയാണ് ഇത്.