
ദില്ലി: നിർണായക നിദേശങ്ങളുമായി ജിഎസ്ടി കൗൺസിൽ യോഗം. നിയമത്തിൻ്റെ പരിധിയിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിയമത്തിലെ കുറഞ്ഞ ശിക്ഷയും ഒഴിവാക്കിയ യോഗം, പ്രോസിക്യൂഷൻ പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. ഇതോടൊപ്പം പിഴയും, തടവ് ശിക്ഷയും രണ്ടും അനുഭവിക്കേണ്ട കേസുകൾ കോടതി വിവേചനാധികാരത്തിന് വിട്ടു. പൊതുപിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി വൈകി ഫയൽ ചെയ്യുക, തെറ്റുകൾ വരുത്തുക, പണമടക്കാൻ വൈകുക എന്നിവക്ക് ഇനി പലിശയും ആനുപാതിക പിഴയും മാത്രം നൽകിയാൽ മതി. മറ്റ് നടപടികൾ കൗൺസിൽ യോഗം ഒഴിവാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാങ്ങളിലെ ധനമന്ത്രിമാർ പങ്കെടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തു.