Latest Videos

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഇടിഞ്ഞു: ഡോളർ ഇതര യൂണിറ്റുകൾക്ക് മൂല്യത്തകർച്ച

By Web TeamFirst Published Sep 18, 2020, 8:42 PM IST
Highlights

റിപ്പോർട്ടിംഗ് ആഴ്ചയിൽ സ്വർണ്ണ ശേഖരം 499 മില്യൺ ഡോളർ ഉയർന്ന് 38.02 ബില്യൺ ഡോളറിലെത്തി.

ദില്ലി: റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സെപ്റ്റംബർ 11 ന് അവസാനിച്ച ആഴ്ചയിൽ 353 മില്യൺ ഡോളർ കുറഞ്ഞ് 541.660 ബില്യൺ ഡോളറായി. സെപ്റ്റംബർ നാലിന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 582 മില്യൺ ഡോളർ വർദ്ധിച്ച് റെക്കോർഡ് നിലവാരമായ 542.013 ബില്യൺ ഡോളറായിരുന്നു.

റിപ്പോർട്ടിംഗ് ആഴ്ചയിൽ, കരുതൽ ധനം കുറയുന്നത് മൊത്തത്തിലുള്ള കരുതൽ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികളുടെ (എഫ് സി എ) ഇടിവ് മൂലമാണ്. റിപ്പോർട്ടിംഗ് ആഴ്ചയിൽ എഫ്സിഎ 841 മില്യൺ ഡോളർ കുറഞ്ഞ് 497.521 ബില്യൺ ഡോളറിലെത്തി.

ഡോളർ നിബന്ധനകളോടെയുളള വിദേശ കറൻസി ആസ്തിയിൽ വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഡോളർ ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകർച്ചയുടെയോ ഫലം കൂടി ഇടിവിന് കാരണമായി.

റിപ്പോർട്ടിംഗ് ആഴ്ചയിൽ സ്വർണ്ണ ശേഖരം 499 മില്യൺ ഡോളർ ഉയർന്ന് 38.02 ബില്യൺ ഡോളറിലെത്തി.

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ ആഴ്ചയിൽ ഒരു മില്യൺ ഡോളർ കുറഞ്ഞ് 1.482 ബില്യൺ ഡോളറായി.

റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 11 മില്യൺ ഡോളർ കുറഞ്ഞ് 4.637 ബില്യൺ ഡോളറിലെത്തി.

click me!