യൂറോപ്പിന്റെ വാതില്‍ തുറക്കുന്നു, ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം; യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ നാളെ പ്രാബല്യത്തിൽ

Published : Sep 30, 2025, 05:33 PM IST
Trade

Synopsis

ഇതൊരു യൂറോപ്യന്‍ കൂട്ടായ്മയുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ വ്യാപാരക്കരാറാണ്. ഇന്ത്യയുടെ ആദ്യത്തെ സുപ്രധാന വ്യാപാര ഉടമ്പടി ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആദ്യത്തെ സുപ്രധാന വ്യാപാര ഉടമ്പടി ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ ഔദ്യോഗികമായി നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ വാണിജ്യ ബന്ധങ്ങളില്‍ നിര്‍ണായകമായ പുതിയ അധ്യായമാകും കുറിക്കപ്പെടുക.

എന്താണ് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ കരാര്‍?

ഐസ്ലാന്റ്, ലീച്ചന്‍സ്‌റ്റൈന്‍, നോര്‍വേ, സ്വിറ്റ്സര്‍ലാന്റ് എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ . 2024 മാര്‍ച്ച് 10-നാണ് ഇന്ത്യയും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചതെങ്കിലും, അംഗരാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയായിരുന്നു.

കരാറിലെ സുപ്രധാന വ്യവസ്ഥകള്‍: 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ഇന്ത്യയുടെ വ്യാപാര നയതന്ത്ര ചരിത്രത്തില്‍ ട്രേഡ് ആന്റ് ഇകണോമിക് പാര്‍്ടണര്‍ഷിപ്പ് കരാറിന് (ടിഇപിഎ) സവിശേഷമായ സ്ഥാനമുണ്ട്. ഇതൊരു യൂറോപ്യന്‍ കൂട്ടായ്മയുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ വ്യാപാരക്കരാറാണ്. കരാര്‍ നിലവില്‍വന്ന് ആദ്യ 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറും ഉള്‍പ്പെടെ 15 വര്‍ഷത്തിനുള്ളില്‍ മൊത്തം 100 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ നിക്ഷേപം വഴി അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഏകദേശം പത്ത് ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

തീരുവ ഇളവുകള്‍

രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 80-85% ഉല്‍പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ ഇന്ത്യ പൂജ്യമായി കുറയ്ക്കും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍

പകരം, ഈ രാജ്യങ്ങളിലെ വിപണികളില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 99% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ രഹിത പ്രവേശനം ലഭിക്കും.

എന്നാല്‍, ആഭ്യന്തര കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കൃഷി, പാല്‍ ഉല്‍പന്നങ്ങള്‍ പോലുള്ള മേഖലകളെ തീരുവ ഇളവുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാപാര ബന്ധങ്ങള്‍

ഈ രാജ്യങ്ങള്‍ക്ക് പൊതുവെ ഇറക്കുമതി തീരുവകള്‍ കുറവായതിനാല്‍, വിപണി പ്രവേശനത്തിലൂടെ ഇന്ത്യയ്ക്ക് ഉടനടി ലഭിക്കുന്ന നേട്ടങ്ങള്‍ പരിമിതമായിരിക്കും. എന്നാല്‍, നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള കരാറിന്റെ രൂപകല്‍പ്പന ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പര പ്രയോജനം ഉറപ്പാക്കുന്നു. നാല് രാജ്യങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്റാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമോ അതോ 2.6 ശതമാനമോ? ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നു
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കും; തുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു