കൊറോണ വൈറസ് ബാധ: ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത് കാർഷിക മേഖല മാത്രം

Web Desk   | Asianet News
Published : Apr 30, 2020, 12:25 PM IST
കൊറോണ വൈറസ് ബാധ: ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത് കാർഷിക മേഖല മാത്രം

Synopsis

മഹാമാരിയെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുംബൈ: ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ കൊവിഡ് തിരിച്ചടിയെ മറികടന്ന് മുന്നേറ്റം സൃഷ്ടിക്കുക കാർഷിക മേഖല മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച കേന്ദ്രസർക്കാരാണ് ഇതിന്റെ സൂചന നൽകിയത്.

മഹാമാരിയെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

അതേസമയം ഇക്കുറി മൺസൂൺ കാലത്ത് സാധാരണ ലഭിക്കുന്ന മഴ ലഭിക്കും. ഇതോടെ കാർഷിക മേഖല നേരിടുന്ന 70 ശതമാനത്തോളം പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് കരുതുന്നു. ലോക്ക് ഡൗൺ നിലവിലുണ്ടെങ്കിലും വേനൽക്കാല വിളവെടുപ്പിൽ 38 ശതമാനം ഉയർച്ചയുണ്ടാകുമെന്ന് കരുതുന്നു. 2019-20 വർഷത്തിലെ കാർഷിക വളർച്ച 3.7 ശതമാനമായിരിക്കുമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞത്.

ഇത്തവണ ഖാരിഫ് വിളവെടുപ്പ് മികച്ചതായാൽ കാർഷിക മേഖലയിൽ നിന്ന് 2020-21 കാലത്തേക്ക് 298.3 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കാമെന്ന കണക്കുകൂട്ടൽ ലക്ഷ്യം കാണുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.

PREV
click me!

Recommended Stories

ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ
ഉയർന്ന പലിശ വേണ്ട; ലക്ഷക്കണക്കിന് യുഎസ് പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന തീരുമാനവുമായി ട്രംപ്