കേരള ബജറ്റ് ജനുവരി 15 ന്, ചർച്ചകൾ ഇപ്രാവശ്യം ഓൺലൈനിലൂടെ

Web Desk   | Asianet News
Published : Dec 10, 2020, 07:15 PM ISTUpdated : Jan 14, 2021, 09:16 PM IST
കേരള ബജറ്റ് ജനുവരി 15 ന്, ചർച്ചകൾ ഇപ്രാവശ്യം ഓൺലൈനിലൂടെ

Synopsis

സംസ്ഥാന ബജറ്റിന് മുൻപുളള ചർച്ചകളെല്ലാം ഇപ്രാവശ്യം ഓൺലൈനായി നടത്തും.

തിരുവനന്തപുരം: ധനമന്ത്രി തോ‌മസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം ജനുവരി 15 ന് നടക്കും. പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭ തെരഞ്ഞെ‌ടുപ്പ് വിജ്ഞാപനം മാർച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ രണ്ട് മുതൽ മൂന്ന് മാസത്തേക്കുളള വോട്ട് ഓൺ അക്കൗണ്ടാകും പാസാക്കുക. 

സംസ്ഥാന ബജറ്റിന് മുൻപുളള ചർച്ചകളെല്ലാം ഇപ്രാവശ്യം ഓൺലൈനായി നടത്തും. ഡിസംബർ അവസാനത്തോടെ ധനമന്ത്രി ബജറ്റ് എഴുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കും. വിഴിഞ്ഞം ഇൻസ്പെക്ഷൻ ബം​ഗ്ലാവ് കേന്ദ്രീകരിച്ചാകും ധനമന്ത്രിയുടെ പ്രവർത്തനങ്ങൾ. 

എൻസിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പുസ്തകം പബ്ലിക് റിലേഷൻസ് വകുപ്പ് ബജറ്റിന് മുന്നോടിയായി പുറത്തിറക്കുന്നുണ്ട്. സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 1,500 രൂപയായി ബജറ്റിലൂടെ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ നാലര വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ബജറ്റിൽ അക്കമിട്ട് നിരത്തും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാന പരി​ഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടും ബജറ്റവതരണ വേളയിൽത്തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.    

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്