പുത്തൻ പുതിയ ഒരു രൂപ നോട്ട് വരുന്നു, കറന്‍സി നോട്ടിന്‍റെ പ്രത്യേകതകൾ ഇങ്ങനെ

Web Desk   | Asianet News
Published : Feb 11, 2020, 03:00 PM IST
പുത്തൻ പുതിയ ഒരു രൂപ നോട്ട് വരുന്നു, കറന്‍സി നോട്ടിന്‍റെ പ്രത്യേകതകൾ ഇങ്ങനെ

Synopsis

ധാന്യത്തിന്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാര്‍ഷിക മേഖലയെ അടയാളപ്പെടുത്തുന്നതാണിത്.  

രാജ്യത്ത് പുതിയ ഒരു രൂപ നോട്ടുകൾ പുറത്തിറക്കാൻ പോവുകയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം. മറ്റ് കറൻസികളെ അപേക്ഷിച്ച് ധനകാര്യ മന്ത്രാലയം നേരിട്ട് പുറത്തിറക്കുന്ന നോട്ടിൽ ധനകാര്യ വകുപ്പ് സെക്രട്ടറി അതനു ചക്രബർത്തിയാണ് ഒപ്പിടുക.

ഫെബ്രുവരി ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിലാണ് പുതിയ ഒരു രൂപ നോട്ടിന്റെ കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ ഒരു രൂപ നോട്ടിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.

1. മറ്റ് നോട്ടുകളിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തുന്നതിന് പകരമായി ഭാരത് സർക്കാർ എന്നാവും ഒരു രൂപ നോട്ടിൽ രേഖപ്പെടുത്തുക.

2. ധനകാര്യ വകുപ്പ് സെക്രട്ടറി അതനു ചക്രബർത്തിയുടെ രണ്ട് ഭാഷകളിലായുള്ള ഒപ്പ് ഈ നോട്ടിലുണ്ടായിരിക്കും.

3. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ- എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും.

4. വലതുവശത്ത് താഴെയായി കറുത്ത നിറത്തിലാവും അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുക.

5. ആദ്യത്തെ മൂന്ന് ആൽഫന്യൂമറിക് കാരക്ടറുകളും ഒരേ വലിപ്പത്തിലായിരിക്കും

6. ധാന്യത്തിന്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാര്‍ഷിക മേഖലയെ അടയാളപ്പെടുത്തുന്നതാണിത്.

7. പിങ്ക്, പച്ച കളറുകള്‍ക്ക് മുന്‍തൂക്കമുള്ള നോട്ടിന് 9.7X 6.3 സെന്റീമീറ്ററായിരിക്കും വലുപ്പം.

8. രാജ്യത്ത് ഇന്ന് പ്രചാരത്തിലുള്ള 15 ഭാഷകളിൽ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.
 

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്