ബജറ്റ്: ആരോ​ഗ്യ, അടിസ്ഥാന വികസന മേഖലകൾക്ക് ഊന്നലെന്ന് ധനമന്ത്രി; വിമർശിച്ച് കെജ്രിവാളും ആർജെഡിയും

By Web TeamFirst Published Feb 1, 2021, 4:13 PM IST
Highlights

ആരോഗ്യ മേഖലയിലുള്ള ആവശ്യകതകളെ ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. നിഷ്ക്രിയ ആസ്തി നിയന്ത്രിക്കും. ധനകമ്മി പരിഹരിക്കുന്നതിൽ സർക്കാരിന് തുറന്ന സമീപനമാണ്. സർക്കാരിന്റെ വരുമാന - ചെലവ് കണക്കുകൾ ഇപ്പോൾ സുതാര്യമാണ്. 

ദില്ലി: ബജറ്റിൽ ആരോഗ്യം , അടിസ്ഥാന വികസനം എന്നിവയ്ക്കാണ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തും. സാമ്പത്തിക മേഖലയെ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: സമഗ്ര മേഖലകളെയും ഉൾക്കൊള്ളുന്ന ബജറ്റ്', ഗുണകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി...

ആരോഗ്യ മേഖലയിലുള്ള ആവശ്യകതകളെ ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. നിഷ്ക്രിയ ആസ്തി നിയന്ത്രിക്കും. ധനകമ്മി പരിഹരിക്കുന്നതിൽ സർക്കാരിന് തുറന്ന സമീപനമാണ്. സർക്കാരിന്റെ വരുമാന - ചെലവ് കണക്കുകൾ ഇപ്പോൾ സുതാര്യമാണ്. ധനക്കമ്മി 2020 ഫെബ്രുവരിയിൽ  3.5 ആയിരുന്നത് ഇപ്പോൾ ജിഡിപിയുടെ 9.5 % ആയി. പക്ഷേ ധനക്കമ്മി  കൈകാര്യം ചെയ്യുന്നതിൽ വ്യക്തമായ വഴി നൽകിയെന്നും ധനമന്ത്രി പറഞ്ഞു.

Read Also: 'കൊച്ചി മെട്രോ ട്രാക്കിലാക്കാം', വകയിരുത്തിയത് 1957 കോടി, കേന്ദ്രം മുടക്കുക 338 കോടി...

അതേസമയം, ബജറ്റിനെ വിമർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രം​ഗത്തെത്തി. ബജറ്റ് ചില കമ്പനികൾക്ക് മാത്രം ഗുണകരമാണ്. 
ബജറ്റ് സാധാരണക്കാരന്റെ പ്രശ്നങ്ങളെ വർധിപ്പിക്കുമെന്നും കെജ്രിവാൾ പ്രതികരിച്ചു. രാജ്യത്തിൻറെ വികസനത്തിനുള്ളതല്ല രാജ്യത്തെ വിൽക്കുന്നതിനുള്ള കാര്യങ്ങളാണ് ബജറ്റിലുള്ളതെന്ന് ആർജെഡി പ്രതികരിച്ചു. റെയിൽവേ, എയർഇന്ത്യ, ഭാരത് പെട്രോളിയം അടക്കമുള്ളവ സർക്കാർ വിറ്റു. ഗ്യാസ് പൈപ്പ് ലൈൻ, സ്റ്റേഡിയം, റോഡുകൾ, എന്നിവ വിൽപ്പന നടത്തുന്ന കമ്പനികൾക്കുള്ളതാണ് ഇത്തവണത്തെ ബജറ്റെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 

Read Also: കേന്ദ്രബജറ്റ് കേരളജനതയ്ക്ക് സ്വീകാര്യമല്ലെന്ന് ചെന്നിത്തല; ​ഗിമ്മിക് മാത്രമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ...
 


 

click me!