Asianet News MalayalamAsianet News Malayalam

'സമഗ്ര മേഖലകളെയും ഉൾക്കൊള്ളുന്ന ബജറ്റ്', ഗുണകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി

'സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തും. ആരോഗ്യ മേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റ് കർഷകർക്കും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും കരുത്താകും. കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

pm narendra modi response on Union Budget 2021-22
Author
DELHI, First Published Feb 1, 2021, 3:31 PM IST

ദില്ലി: ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമഗ്ര മേഖലകളെയും ഉൾക്കൊള്ളുന്ന  ബജറ്റെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ബജറ്റിലൂടെ ഗുണകരമായി മാറ്റങ്ങൾ രാജ്യത്തിനുണ്ടാകും. സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തും. ആരോഗ്യ മേഖലക്ക് ഊന്നൽ നൽകുന്ന ബജറ്റ് കർഷകർക്കും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും കരുത്താകും. കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ അവസരങ്ങൾ സൃഷ്ടിക്കും. രാജ്യത്തെ വിദൂര മേഖലകൾക്ക് പോലും ധനമന്ത്രി ബജറ്റിൽ ശ്രദ്ധ നൽകി. നല്ല ഭാവിക്കായുള്ള ഉറച്ച ചുവടുവെപ്പാണ് ബജറ്റെന്നും ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുകയും ലോകത്തിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios