വില കുത്തനെ ഉയരുന്നു; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ

Published : Aug 20, 2026, 09:19 PM IST
Excess Sugar

Synopsis

രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.

ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയർന്നിരുന്നു. ഓണക്കാലത്ത് കേരളത്തിൽ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ഇത് സർവകാല റെക്കോർഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കും
അടുത്ത 2 വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍