RBI Monetary Policy LIVE Updates : റിസർവ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ ഇത്തവണയും മാറ്റമില്ല

Published : Feb 10, 2022, 11:20 AM ISTUpdated : Feb 10, 2022, 11:28 AM IST
RBI Monetary Policy LIVE Updates : റിസർവ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ ഇത്തവണയും മാറ്റമില്ല

Synopsis

സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടതിനാലാണ് നിരക്കുകളിൽ മാറ്റം വരുത്താത്തത് എന്നാണ് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്

ദില്ലി: റിപ്പോ, റിവേഴ്സ് നിരക്കുകളിൽ ഇത്തവണയും മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. 2020 മെയ് മാസത്തിന് ശേഷം റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടതിനാലാണ് നിരക്കുകളിൽ മാറ്റം വരുത്താത്തത് എന്നാണ് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നും 4.5 ശതമാനമായിരിക്കും പണപ്പെരുപ്പ നിരക്കെന്നുമാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ പണനയം ഇന്ന് പുറത്തുവരാനിരിക്കെ ബാങ്ക് വായ്പാ പലിശനിരക്കുകൾ ഉയരുമോയെന്ന ആശങ്ക ശക്തമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ