'ഇത് ഞങ്ങൾ ജയിച്ചാൽ വരുന്ന ബജറ്റിന്‍റെ ട്രെയിലർ': അവസാന ബജറ്റിനെക്കുറിച്ച് മോദി

Published : Feb 01, 2019, 04:23 PM ISTUpdated : Feb 01, 2019, 08:24 PM IST
'ഇത് ഞങ്ങൾ ജയിച്ചാൽ വരുന്ന ബജറ്റിന്‍റെ ട്രെയിലർ': അവസാന ബജറ്റിനെക്കുറിച്ച് മോദി

Synopsis

ഈ ഇടക്കാല ബജറ്റ് എല്ലാവർക്കും വേണ്ടിയുള്ള ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ ട്രെയിലറാണിതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

ദില്ലി: രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ ട്രെയിലറാണിതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അവസാന ഇടക്കാലബജറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. 

''മധ്യവർഗം മുതൽ തൊഴിലാളികൾ വരെ, കർഷകർ മുതൽ ബിസിനസ്സുകാർ വരെ, നിർമാണമേഖല മുതൽ ചെറുകിടവ്യവസായം വരെ, എല്ലാവരെയും ഈ ഇടക്കാല ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്.'' ദൂരദർശനിലൂടെ നടത്തിയ പ്രസ്താവനയിലൂടെ മോദി പറഞ്ഞു.

മധ്യവർഗം നൽകിയ നികുതിവരുമാനം കൊണ്ടാണ് ഈ രാജ്യം വികസിച്ചത്. രാജ്യത്തെ മധ്യവർഗത്തോട് സർക്കാർ എന്നും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയിളവ് നൽകിയത് - മോദി പറഞ്ഞു.

മുമ്പുണ്ടായിരുന്ന കർഷകപദ്ധതികളിൽ പരമാവധി 2-3 കോടി വരെയുള്ള കർഷകർക്കേ ഗുണം കിട്ടുമായിരുന്നുള്ളൂ. ഇപ്പോൾ 12 കോടി കർഷകർക്ക് നേരിട്ട് ഗുണം കിട്ടുന്നു. ഇത് സർക്കാരിന്‍റെ നേട്ടമാണ്. - മോദി വ്യക്തമാക്കി.

 

PREV
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!