ആക്സിസ് ബാങ്കില്‍ ആദായ നികുതി റെയ്ഡ്; 100 കോടി പിടിച്ചു

By Web DeskFirst Published Dec 9, 2016, 1:31 PM IST
Highlights

ദില്ലിയിലെ ആക്‌സിസ് ബാങ്കിന്റെ ചാന്ദിനി ചൗക്ക് ബ്രാഞ്ചില്‍ നിന്നും രേഖകളില്ലാത്ത 100 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു. 44 വ്യാജ അക്കൗണ്ടുകളിലായാണ് തുക നിക്ഷേപിച്ചിരുന്നത്. അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ പാലിക്കേണ്ട കെ.വൈ.സി മാനദണ്ഡങ്ങള്‍ ബാങ്ക് പാലിച്ചിരുന്നില്ല. നോട്ട് ആസാധുവാക്കലിന് ശേഷമാണ് അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചതെന്നും പരിശോധനയില്‍ വ്യക്തമായി. ബാങ്കിലെ 20 ശതമാനം അക്കൗണ്ടുകള്‍ വ്യാജമാണെന്നും കണ്ടെത്തി. ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ബാങ്കുകള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. 

പ്രതീക്ഷച്ചിതിലും കൂടുതല്‍ നോട്ടുകള്‍ ബാങ്കുകളിലെത്തിയതോടെ വ്യാപകമായി കള്ളപ്പണം നിക്ഷേപിച്ചതായാണ് സര്‍ക്കാറിന്റെ സംശംയം. ഗുജറാത്തിലും മഹാരാഷ്‌ട്രയിലും നടന്ന റെയ്ഡുകളില്‍ ഒന്നര കോടിയിലധികം പുതിയ കറന്‍സികള്‍ പിടിച്ചെടുത്തു. മുംബൈ ദാദറില്‍ നിന്ന് എണ്‍പത്തി അഞ്ചു ലക്ഷവും സൂറത്തില്‍ നിന്ന് 76 ലക്ഷവുമാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സൂറത്തില്‍ നിന്ന് നാലുപേരെയും മുംബൈയില്‍ നിന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ഹരിയാനയില്‍ നിന്ന് 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

click me!