
മുംബൈ: എന്‍ഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2,300 കമ്പനികളെ കണ്ടെത്തി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കള്ളപ്പണം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‍മെന്റ് പ്രത്യേക ദൗത്യസേനയാണ് റെയ്ഡ് നടത്തിയത്.
മഹാരാഷ്‌ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ചഗന്‍ ബുജ്പാല്‍ 46 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതായും, മുംബൈയില്‍ 700 കമ്പനികള്‍ ഒരേ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശ കറന്‍സി വിനിമയ ഓഫീസുകളിലും പരിശോധന നടന്നു. നോട്ട് നിരോധനത്തിന് ശേഷവും കടലാസുകമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കിറങ്ങിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.