
മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയൊന്നും ഇതുവരെ എസ്.ബി.ഐ ഈടാക്കിയിരുന്നില്ല. 2012ല്‍ തുടങ്ങിയ ഈ രീതി ഇന്നു മുതല്‍ എസ്.ബി.ഐ അവസാനിപ്പിക്കുകയാണ്. മാത്രമല്ല മറ്റ് ബാങ്കുകളെ അപേക്ഷിച്ച പിഴയായി ഈടാക്കുന്ന തുകയുടെ കാര്യത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഇതിനനു പുറമെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ബാങ്ക് ശാഖകള്‍ വഴി ഇടപാടുകള്‍ നടത്താനും നിശ്ചിത എണ്ണം കഴിഞ്ഞാല്‍ അധികപണം നല്‍കേണ്ടിവരും. അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിച്ചതിനാല്‍ എസ്.ബി.ടി ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണ്.
നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് മിനിമം ബാലന്‍സ് നിശ്ചയിച്ചിരിക്കുന്നത്.
ഗ്രാമീണ മേഖലകളില്‍ 1000 രൂപ
അര്‍ദ്ധ നഗരങ്ങളില്‍ 2000 രൂപ
നഗരങ്ങളില്‍ 3000 രൂപ
മെട്രോ നഗരങ്ങളില്‍ 5000 രൂപ
മെട്രോ നഗരങ്ങളില്‍ (മിനിമം ബാലന്‍സ് 5000)
അക്കൗണ്ടിലെ തുക 1250 രൂപയില്‍ കുറവായാല്‍ 100 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും.
1250 മുതല്‍ 2500 രൂപ വരെ അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ 75 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും നല്‍കിയാല്‍ മതി
2500 രൂപയ്ക്ക് മുകളില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ 50 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും നല്‍കണം.
നഗരങ്ങളില്‍ (മിനിമം ബാലന്‍സ് 3000)
750 രൂപയില്‍ താഴെയാണ് അക്കൗണ്ട് ബാലന്‍സ് എങ്കില്‍ 80 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
750 മുതല്‍ 1500 രൂപ വരെ ബാലന്‍സ് ഉണ്ടെങ്കില്‍ 60 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
1500 രൂപയ്ക്ക് മുകളില്‍ അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ 40 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
അര്‍ദ്ധ നഗരങ്ങളില്‍ (മിനിമം ബാലന്‍സ് 2000)
500 രൂപയില്‍ താഴെയാണ് അക്കൗണ്ടില്‍ ഉള്ളതെങ്കില്‍ 75 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
500 മുതല്‍ 1000 രൂപ വരെ ബാലന്‍സ് ഉണ്ടെങ്കില്‍ 50 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
1000 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 25 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
ഗ്രാമ പ്രദേശങ്ങളില്‍ (മിനിമം ബാലന്‍സ് 1000 രൂപ)
250 രൂപയില്‍ താഴെയാണ് അക്കൗണ്ടിലുള്ള തുകയെങ്കില്‍ 50 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
250 മുതല്‍ 500 വരെ രൂപ അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ 30 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
500 രൂപയ്ക്ക് മുകളില്‍ അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ 20 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും
* മാസാടിസ്ഥാനത്തിലാണ് മിനിമം ബാലന്‍സ് പരിശോധിക്കുക.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ ബാങ്ക് ശാഖകള്‍ വഴി തങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു മാസം മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ 50 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം. നാല് തവണയില്‍ കൂടുതല്‍ പണം ബാങ്ക് ശാഖ വഴി പിന്‍വലിച്ചാലും സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം. എന്നാല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴി സ്വന്തം അക്കൗണ്ടില്ലേക്ക് പണം നിക്ഷേപിക്കാന്‍ ചാര്‍ജ്ജുകളില്ല്ല. എന്നാല്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് സി.ഡി.എം വഴി പണം നിക്ഷേപിച്ചാല്‍ 22 രൂപ സര്‍വ്വീസ് ചര്‍ജ്ജ് ഈടാക്കും.
മറ്റ് ബാങ്കുകളുടെ ശാഖകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയില്‍ അധികമോ മറ്റ് പ്രദേശങ്ങളില്‍ അഞ്ച് തവണയിലധികമോ പണമെടുത്താല്‍ 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകള്‍ വഴി അഞ്ച് തവണയില്‍ അധികം പണം പിന്‍വലിച്ചാല്‍ 10 രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.