ഐടി: തൊഴിലന്വേഷകര്‍ക്ക് ഇനി നല്ല നാളുകള്‍

By Web TeamFirst Published Sep 9, 2018, 9:38 AM IST
Highlights

രണ്ട് വര്‍ഷത്തിനകം ടെക്നോപാര്‍ക്കില്‍ 4300 കോടിയുടെ വന്‍ നിക്ഷേപമാണ് വരുന്നത്. ഒന്‍പത് വന്‍കിട കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ ക്യാമ്പസ് ആരംഭിക്കാന്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.

തിരുവനന്തപുരം: എല്ലാക്കാലത്തും ഐടി മേഖല തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. എന്നാല്‍, ഇനിമുതല്‍ ആ ഇഷ്ടം കുറച്ചുകൂടി വര്‍ദ്ധിക്കും. രണ്ട് വര്‍ഷത്തിനകം 60,000 പുതിയ തൊഴില്‍ അവസരങ്ങളുടെ വലിയ ജാലകവുമായി ഐടി മേഖല മലയാളികളെ വിളിക്കുന്നു. തുരുവന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ബാര്‍ക്ക് എന്നിവടങ്ങളിലാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ മേഖലയില്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുന്നത്. 

രണ്ട് വര്‍ഷത്തിനകം ടെക്നോപാര്‍ക്കില്‍ 4300 കോടിയുടെ വന്‍ നിക്ഷേപമാണ് വരുന്നത്. ഒന്‍പത് വന്‍കിട കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ ക്യാമ്പസ് ആരംഭിക്കാന്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇന്‍ഫോ പാര്‍ക്കില്‍ 2300 കോടിയുടെ നിക്ഷേപ സാധ്യതയ്ക്കും കളമൊരുങ്ങുന്നു. ടെക്നോപാര്‍ക്കില്‍ ഇപ്പോള്‍ 56,000 പേരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3,000 പേര്‍ കൂടുതലായി ടെക്നോപാര്‍ക്കില്‍ തൊഴിലെടുക്കുന്നുണ്ട്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിലവില്‍ 35,200 പേരാണ് പണിയെടുക്കുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 2,200 പേരാണ് അധികമായി ഇന്‍ഫോപാര്‍ക്കിന്‍റെ ഭാഗമായി മാറി.

യുഎസ് കമ്പനിയായ ടോറസ് 15,500 തൊഴിലവസരങ്ങളും, കുവൈത്ത് ആസ്ഥാനമായ വിര്‍ടസ് ഗ്രീന്‍ 1,000 പേര്‍ക്കും, കാര്‍ണിവല്‍ ഗ്രൂപ്പ് 5,000 പേര്‍ക്കും ടെക്നോപാര്‍ക്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 80,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഐടി വകുപ്പിന്‍റെ പ്രതീക്ഷ. 

click me!