ആധാര്‍ ബാങ്ക് ആക്കൌണ്ട് ബന്ധിപ്പിക്കല്‍: നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കോടതി

By Web DeskFirst Published Oct 20, 2017, 10:57 PM IST
Highlights

ദില്ലി: ഉപയോക്താവിനോട് നിരന്തരം ആധാര്‍ നമ്പര്‍ ബാങ്ക് ആക്കൌണ്ടുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ് ബാങ്കുകള്‍. എന്നാല്‍ ഇത് ഒരു അത്യവശ്യകാര്യമാണെന്ന് ഇതുവരെ ഒരു തരത്തിലുമുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് രാജ്യത്തെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് പറയുന്നു. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഈ കാര്യം വ്യക്തമാക്കുന്നത്.

മണിലൈഫ്. ഇന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇത് സംബന്ധിച്ച വിവരാവകാശ അപേക്ഷ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ആര്‍ 538 ഇ എന്ന ഗസറ്റ് വിജ്ഞാപനം 2017 ജൂണ്‍ 1ന് ഇറങ്ങിയിട്ടുണ്ട്. ഇത് പ്രകാരം കള്ളപ്പണം വെളിപ്പിക്കുന്നത് തടയാന്‍ ആധാര്‍, പാന്‍ എന്നിവ ബാങ്ക് അക്കൌണ്ട് തുറക്കുന്നതിന് നിര്‍ബന്ധമാണെന്ന് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പ്രത്യേക നിര്‍ദേശം ഒന്നും നല്‍കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

സര്‍ക്കാറിന്‍റെ ഏതാണ്ട് 50 ഒളം പദ്ധതികളില്‍ ആനുകൂല്യം ലഭിക്കാന്‍ ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാറിന്‍റെ ഉപയോഗം സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസുകള്‍ നടക്കുന്ന സമയത്ത് പോലും ആറ് പദ്ധതികളുടെ ആനുകൂല്യത്തിന് വേണ്ടി ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

സുപ്രീംകോടതി കേസ് കേള്‍ക്കുമ്പോള്‍ ആധാര്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്ന ബാങ്കുകളുടെയും ടെലികോം ഓപ്പറേറ്റര്‍മാരുടെയും നടപടി കോടതി അലക്ഷ്യമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ എത്തിയ പരാതികള്‍ നവംബറില്‍ കോടതി കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!