പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി

Published : Oct 08, 2017, 10:14 PM ISTUpdated : Oct 05, 2018, 02:14 AM IST
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി

Synopsis

ദില്ലി: പോസ്റ്റ് ഓഫീസില്‍ നിക്ഷേപമുള്ളവര്‍ക്കും ആധാര്‍ കുരുക്ക് വരുന്നു. പോസ്റ്റ് ഓഫീസിലെ വിവിധ തരം നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്ളവരെല്ലാം ഉടനെ പോസ്റ്റ് ഓഫീസില്‍ അധാര്‍ നമ്പര്‍ നല്‍കണം.  ഡിസംബര്‍ 31ആണ് ഇതിന് അനുവദിച്ചിരിക്കുന്ന അവസാന തിയതി. 

പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട സേവിങ്സ് നിക്ഷേപം, സ്ഥിര നിക്ഷേപം, റെക്കറിങ് നിക്ഷേപം തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്.  ഇതിന് പുറമെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഇതുവരെ ആധാര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാറിനായി ബയോമെട്രിക് വിവരങ്ങള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന എന്‍റോള്‍മെന്റ് നമ്പര്‍ നല്‍കിയാലും മതി. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്