ജിഎസ്ടിയിലെ 28 ശതമാനം നികുതി നിരക്ക് എടുത്തു കളയണമെന്ന് ആം ആദ്മി പാര്‍ട്ടി

 
Published : Jul 22, 2018, 11:41 AM IST
ജിഎസ്ടിയിലെ 28 ശതമാനം നികുതി നിരക്ക് എടുത്തു കളയണമെന്ന് ആം ആദ്മി പാര്‍ട്ടി

Synopsis

ജിഎസ്ടി നികുതി നിരക്കുകള്‍ നാലില്‍ നിന്നും മൂന്നായി ചുരുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി  

ദില്ലി: ജിഎസ്ടി നികുതി നിരക്കുകള്‍ നാലില്‍ നിന്നും മൂന്നായി ചുരുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഉയര്‍ന്ന നിരക്കായ 28 ശതമാനം നികുതി എടുത്തു കളയണമെന്ന് ദില്ലി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ ആവശ്യപ്പെട്ടു. 

ഒന്നെങ്കില്‍ 28 ശതമാനം നികുതി പിന്‍വലിക്കണം അല്ലെങ്കില്‍ അത് ലഹരിപദാര്‍ത്ഥങ്ങള്‍ പോലുള്ളവയ്ക്ക് മാത്രം ചുമത്തണം... സിസോദിയ പറയുന്നു. ദില്ലി സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി കൂടിയായ സിസോദിയ ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലകേനി അവതരിപ്പിച്ച ലളിതമായ ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫോം ദില്ലി സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയതായി അറിയിച്ചു. 

നിലവില്‍ ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍-2, ജിഎസ്ടിആര്‍-3, ജിഎസ്ടിആര്‍-3ബി എന്നീ ഫോമുകളാണ് ഇന്‍കംടാക്‌സ് റിട്ടേണ്‍സായി സമര്‍പ്പിക്കുന്നത്. ഇതിന് പകരമായാണ് നന്ദന്‍ നിലകേനി പുതിയ മാതൃക അവതരിപ്പിച്ചത്. ഇന്‍വോയിസുകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മാത്രം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റാവുന്ന പുതിയ രീതിയാണ് നിലക്കേനിയുടേത്. 

PREV
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ