എസി 24 ഡിഗ്രി സെല്‍ഷ്യസാക്കുക, രാജ്യത്തിന് നന്മ വരട്ടെ

Web Desk |  
Published : Jun 26, 2018, 08:55 PM ISTUpdated : Oct 02, 2018, 06:43 AM IST
എസി 24 ഡിഗ്രി സെല്‍ഷ്യസാക്കുക, രാജ്യത്തിന് നന്മ വരട്ടെ

Synopsis

24 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ത്യന്‍ അവസ്ഥകള്‍ക്ക് ഏറ്റവും യോജിച്ച താപനില

ദില്ലി: നിങ്ങളുടെ എസിയുടെ (എയര്‍ കണ്ടീഷണര്‍) താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കുക. കാരണം 24 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ത്യന്‍ അവസ്ഥകള്‍ക്ക് ഏറ്റവും യോജിച്ച താപനിലയെന്ന് ഊര്‍ജ്ജ മന്ത്രാലയം. എസി ഈ താപനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞതോതിലുളള വൈദ്യുതി മാത്രമേ ഉപയോഗിക്കപ്പെടുകയൊള്ളൂ എന്നതിനാലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കാന്‍ ഊര്‍ജ്ജ വകുപ്പിനെ പ്രേരിപ്പിച്ചത്.

രാജ്യത്തെ എസി നിര്‍മ്മാതാക്കളോട് എസിയുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ഡിഫാള്‍ട്ടായി ക്രമീകരിക്കാന്‍ ഊര്‍ജ്ജമന്ത്രാലയം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 2030 തോടെ എസി മൂലമുളള കണക്ടഡ് ലോഡ് 200 ജിഗാവാട്സ് കടക്കുമെന്നാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സിയുടെ വിലയിരുത്തല്‍ അതുകൂടി മുന്നില്‍ക്കണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതികരണം. ഇതിനായി ബോധവല്‍ക്കരണ ക്യാമ്പയിനും മന്ത്രാലയം സംഘടിപ്പിക്കും. 


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

താര്‍ മരുഭൂമിയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ അസംസ്‌കൃത എണ്ണ വേര്‍തിരിച്ചെടുത്തു, നിര്‍ണ്ണായക നാഴികക്കല്ല്
ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം