
ദില്ലി: താന്‍ ഇരയാക്കപ്പെടുകയായിരുന്നു. ബാങ്കുകളുമായുള്ള പ്രശ്നങ്ങള്‍ അവസാനിക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും വിജയ് മല്യ . പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും എഴുതിയ കത്തിലാണ് വിജയ് മല്യയുടെ പരാമര്‍ശം. 2016 ഏപ്രില്‍ 15 ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് വിജയ് മല്യ തന്നെയാണ് പുറത്ത് വിട്ടത്. ആറ് പേജ് വരുന്ന കത്താണ് മല്യ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ബാങ്ക് സംബന്ധിയായ തട്ടിപ്പിന്റെ രൂപമായി തന്നെ മാറ്റിയതിലുള്ള എതിര്‍പ്പ് മല്യ കത്തില്‍ മറച്ച് വയ്ക്കുന്നില്ല. ഇന്ത്യയില്‍ വിചാരണ നേരിടാന്‍ സാധ്യതയുണ്ടെന്ന കണ്ട സാഹചര്യത്തിലാണ് 2016ല്‍ മല്യ വിദേശത്തേക്ക് കടക്കുന്നത്. അന്താരാഷ്ട്രതലത്തിലുള്ള ബിസിനസ് മുഖം തകര്‍ക്കാന്‍ നിലവിലെ ആരോപണങ്ങള്‍ കാരണമായെന്ന് മല്യ കത്തില്‍ ആരോപിക്കുന്നു. ബാങ്ക് തട്ടിപ്പിന്റെ മുഖമായി തന്നെ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നതാണെന്ന് മല്യ കത്തില്‍ പറയുന്നു.
നയതന്ത്ര പാസ്പോര്‍ട്ട് മരവിപ്പിച്ചത് പണം സംഘടിപ്പിക്കുന്നതില്‍ തടസമായെന്നും മല്യ പറയുന്നു. കടക്കാരനായി രാജ്യാന്തര തലത്തില്‍ കടക്കാരനാക്കി ചിത്രീകരിച്ചത് പണം തയ്യാറാക്കുന്നതില്‍ വെല്ലുവിളിയായെന്നും മല്യ പറയുന്നു.രാജ്യം വിട്ടത് ബിസിനസ് സംബന്ധിയായ കാര്യങ്ങളെ തുടര്‍ന്ന് ആണെന്നും മല്യ വിശദമാക്കുന്നു. സര്‍ക്കാര്‍ സ്വീകരിച്ച ചില നയങ്ങളാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് തകരാന്‍ കാരണമായതെന്ന് മല്യ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന മല്യ അതിനായി ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ആവശ്യപ്പെടുന്നു. പൊതുമേഖലാ ബാങ്കുകളുമായി കടബാധ്യതയുള്ള മറ്റ് വ്യവസായികള്‍ക്ക് ലഭിക്കുന്ന അവസരം തനിക്കും നല്‍കണമെന്ന് മല്യ കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.