റിസര്‍വ് ബാങ്കിനോട് ദ്രാവിഡിനെപ്പോലെ കളിക്കാന്‍ ഉപദേശിച്ച് രഘുറാം രാജന്‍

Published : Nov 06, 2018, 06:54 PM ISTUpdated : Nov 06, 2018, 11:24 PM IST
റിസര്‍വ് ബാങ്കിനോട് ദ്രാവിഡിനെപ്പോലെ കളിക്കാന്‍ ഉപദേശിച്ച് രഘുറാം രാജന്‍

Synopsis

നവജ്യോത് സിങ് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലിയില്‍ റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു

ദില്ലി: റിസര്‍വ് ബാങ്ക് ഭരണ സമിതിയോട് രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാന്‍ ഉപദേശിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ആര്‍ബിഐയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

നവജ്യോത് സിങ് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലിയില്‍ റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. രഘുറാം രാജന്‍റെ ഈ താരതമ്യം ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടാണ്. 

റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണത്തെ ചെല്ലി കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി രഘുറാം രാജന്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യതാല്‍പര്യമനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയുകയൊള്ളുവെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ്റ്റോറന്റുകളില്‍!