ആമസോണില്‍ ഓഫര്‍ പെരുമഴ ഇന്ന് തുടങ്ങും; 90 ശതമാനം വരെ ഇളവ് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്

By Web TeamFirst Published Oct 24, 2018, 12:56 PM IST
Highlights

ആമസോണ്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ബാങ്കുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളും സെയിലില്‍ ലഭിക്കും. ഐസിഐസിഐ, സിറ്റി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് നല്‍കും

കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം  ഇന്ന് ആരംഭിക്കുമെന്ന്  അധികൃതര്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ആരംഭിക്കുക. ഒക്ടോബര്‍ 28 രാത്രി 11.59ന് വില്‍പന അവസാനിക്കും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍  ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. എല്ലാദിവസവും ഉച്ചയ്ക്ക് 12 മണിക്ക് റെഡ്മി 6എ-യുടെ ഫ്ളാഷ് സെയിലുമുണ്ടാകും.

ആമസോണ്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90ശതമാനം വരെ ഇളവുകളും, 15ശതമാനം അധിക ക്യാഷ് ബാക് ആനുകൂല്യങ്ങളും ഉണ്ടാകും. ഹോം,കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80ശതമാനം വരെ കിഴിവും 10ശതമാനം അധിക ക്യാഷ് ബാക്കും ലഭിക്കും. ടെലിവിഷനുകള്‍ക്ക്  69ശതമാനം വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ഗൃഹോപകരണങ്ങള്‍ക്കും മറ്റും 80ശതമാനം വരെ ഇളവുകള്‍ ലഭ്യമാണ്. 

ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക്, മൂന്നാംതലമുറ എക്കോ സ്പീക്കറുകള്‍ എന്നിവയ്ക്കും വിലക്കിഴിവ് നേടാന്‍ അവസരമുണ്ട്. അലെക്സാ ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. അലെക്സയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്പീക്കറും ഹെഡ്ഫോണും വില്‍പനയ്ക്ക് എത്തുന്നുമുണ്ട്. കിന്‍ഡില്‍ ഇ-ബുക്കുകള്‍ 19 രൂപ മുതല്‍ വില്‍പ്പനയ്ക്കെത്തും. പരിധികളില്ലാതെ കിന്‍ഡില്‍ ഉപയോഗിക്കുന്നതിനുള്ള വരിസംഖ്യ 1499 രൂപയാണ്.

ആമസോണ്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ബാങ്കുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളും സെയിലില്‍ ലഭിക്കും. ഐസിഐസിഐ, സിറ്റി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് നല്‍കും. ആമസോണ്‍ പേ ബാലന്‍സ് അകൗണ്ട്  5000 രൂപയ്ക്ക് ടോപ് അപ് ചെയ്ത് 250 രൂപ ക്യാഷ്ബാക്ക് സ്വന്തമാക്കാം. ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളിലും ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡിലും നോ കോസ്റ്റ് ഇഎംഐ നേടാന്‍ അവസരമുണ്ട്.

ആമസോണ്‍ പേ പങ്കാളികളായ ഫ്രെഷ്മെനു, മേക്ക് മൈ ട്രിപ്, സ്വിഗ്ഗി, ഈസിഡിന്നര്‍ മുതലായവ ഉപയോഗിച്ച് ആമസോണ്‍ ആപ്പ് വഴി സാധങ്ങള്‍ വാങ്ങുകയും ഓണ്‍ലൈനായി പണമടയ്ക്കുകയും ചെയ്യുന്നവര്‍ക്ക്  2000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

click me!